Image

പ്രളയ ബാധിതര്‍ക്കായി ഓണവിരുന്നൊരുക്കി കാന

അനില്‍ പെണ്ണുക്കര Published on 10 September, 2019
പ്രളയ ബാധിതര്‍ക്കായി ഓണവിരുന്നൊരുക്കി കാന
പ്രളയം ഇല്ലാതാക്കിയ ജനവിഭാഗങ്ങള്‍ക്ക് തിരുവോണം വേദന നിറഞ്ഞ ഓര്‍മ്മകളാകും സമ്മാനിക്കുക. എല്ലാം നഷ്ടപെട്ട കുറച്ചാളുകള്‍.

സര്‍ക്കാരും നമ്മുടെ സമൂഹവും അവര്‍ക്ക് വേണ്ടതെല്ലാം നല്‍കുന്നുണ്ട് എന്ന് വിചാരിച്ചാല്‍ പോലും കരുണയുടെ ഉറവ വറ്റാത്ത മനസുള്ള ചില വ്യക്തിത്വങ്ങള്‍ക്ക് സ്വസ്ഥമായി ഉറങ്ങാന്‍ കഴിഞ്ഞു എന്ന് വരില്ല .

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ മലയാളിയും സാമൂഹ്യപ്രവര്‍ത്തകയുമായ ബിന്ദു ഫെര്‍ണാണ്ടസ് ഇത്തവണ പ്രളയ മേഖലകളില്‍ ഓണക്കിറ്റുകളുമായി എത്തി. കഴിഞ്ഞ വര്‍ഷം പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വീട് ഉണ്ടാകുന്നത് വരെ വാടകയ്ക്ക് വീടുകള്‍ എടുത്ത് നല്‍കി വലിയ മാതൃക യായി. അതിനായി കാന എന്ന ജീവകാരുണ്യ സംഘടനയ്ക്ക് രൂപം നല്‍കുകയും പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്നു .

ഇത്തവണ കോഴിക്കോട് ജില്ലയില്‍ വിവിധയിടങ്ങളില്‍ പ്രളയക്കെടുതിയില്‍ അകപ്പെട്ട കുടുംബങ്ങള്‍ക്കാണ് കാനയുടെ ഓണക്കിറ്റുകള്‍ നല്‍കിയതെന്ന് ബിന്ദു ഫെര്‍ണാണ്ടസ് ഇ-മലയാളിയോട് പറഞ്ഞു .

കോഴിക്കോട് കാനയുടെ ഓഫിസില്‍ നടന്ന ചടങ്ങില്‍ ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. കാന സ്‌നേഹ വീട് അത്യാവശ്യ സാധന സാമഗ്രികളുമായി പ്രളയ സമയത്ത് തുറന്നിരുന്നു. ആയിരങ്ങളെ ഊട്ടാനും ഉടുപ്പിക്കാനും സാധിക്കില്ല എങ്കിലും ഉള്ളതില്‍ ഒരു പങ്ക്. ഇവിടെ നിന്നും ആവശ്യക്കാര്‍ക്ക് സ്‌നേഹ മനസ്സോടെ ലഭ്യമാക്കുകയാണ് ലക്ഷ്യം.

അമേരിക്കയില്‍ ആതുര സേവന രംഗത്ത് ജോലി ചെയ്യുന്നതില്‍ ലഭിക്കുന്ന ശമ്പളത്തില്‍ നിന്നും മിച്ചം വച്ചു, 'കാനാ'എന്ന കൂട്ടായ്മ ഉണ്ടാക്കി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തില്‍ വിവിധ മേഖലയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് എത്തിച്ചു നല്‍കുവാന്‍ ബിന്ദുവും കൂട്ടരും ശ്രമിക്കുന്നു

ആദിവാസി മേഖകളില്‍ തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയാണ് കാനയുടെ പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കമാകുന്നത്. ഉപാധികള്‍ ഇല്ലാതെ സഹജീവികളെ സഹായിക്കുവാനാണ് ബിന്ദുവിനും സഹപ്രവര്‍ത്തകര്‍ക്കും ഇഷ്ടം .

കോഴിക്കോട് ഗവണ്മെന്റ് സര്‍വീസില്‍ നഴ്സായി തുടങ്ങിയ കരിയര്‍ ജീവിതം അമേരിക്കയിലെ ഹൂസ്റ്റണില്‍ വരെ എത്തിയതിനു പിന്നില്‍ ബിന്ദു ഫെര്‍ണാണ്ടസിന്റെ കഠിനാധ്വാനം മാത്രമല്ല ബിന്ദുവിന്റെ സഹായപ്രവര്‍ത്തനങ്ങള്‍ കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്ന നിരവധി ജനങ്ങളുടെ പ്രാര്‍ത്ഥന കൂടിയുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല .
പ്രളയ ബാധിതര്‍ക്കായി ഓണവിരുന്നൊരുക്കി കാനപ്രളയ ബാധിതര്‍ക്കായി ഓണവിരുന്നൊരുക്കി കാന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക