ചന്ദ്രശേഖരന് കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ്
ഒഞ്ചിയത്തുനിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും സിപിഎമ്മിന്റെ പ്രാദേശിക
നേതാക്കള്‍ കുടുംബസമേതം മറ്റിടങ്ങളിലേക്ക് മാറിതാമസിച്ചിരുന്നതായും
ഇക്കാര്യം പിന്നീടാണ് തങ്ങള്‍ക്ക് മനസിലായതെന്നും എന്‍. വേണു പറഞ്ഞു.
ചന്ദ്രശേഖരന്റെ മരണത്തില്‍ ആശ്വസിപ്പിക്കാനായി സിപിഎം നേതാക്കളാരും
അദ്ദേഹത്തിന്റെ വീട്ടിലേക്ക് വരേണ്ടെന്നും എന്നാല്‍ വി.എസിനെപ്പോലെ
നിലപാടുള്ള നേതാക്കള്‍ വരുന്നതില്‍ എതിര്‍പ്പില്ലെന്നും എന്‍. വേണു പറഞ്ഞു.
ചന്ദ്രശേഖരന്റെ മരണവിവരമറിഞ്ഞ ശേഷം സിപിഎം സെക്രട്ടറി പിണറായി വിജയന്
നടത്തിയ പ്രതികരണമാണ് തീരുമാനത്തിന് പിന്നിലെന്നും ജനങ്ങളുടെ
വികാരമാണിതെന്നും എന്‍. വേണു കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല