Image

ഓണക്കിനാവ് സംഗീത ആൽബവുമായി പ്രവാസി കൂട്ടായ്മ

Published on 10 September, 2019
ഓണക്കിനാവ്  സംഗീത ആൽബവുമായി  പ്രവാസി കൂട്ടായ്മ
ഈ തവണ ഓണത്തെ വരവേല്‍ക്കുവാന്‍ഒരു പറ്റം പ്രവാസി കലാകാരന്‍മാര്‍ ഒത്ത് കൂടി...ഓണക്കിനാവ്എന്ന സംഗീത ആല്‍ബത്തിലൂടെ.

പത്തനംതിട്ട സ്വദേശികളായ ഏതാനും സുഹൃത്തുക്കളുടെ നീണ്ട നാളത്തെ ആഗ്രഹം ആണ് ഓണക്കിനാവ് എന്ന ആല്‍ബം ആയി രൂപപ്പെട്ടത്.ബിനു മല്ലശേരി, ഷിബു പ്രക്കാനം, റഞ്ചു ശ്രീറാം ശിവാനി ഡിജിറ്റല്‍സ് എന്നിവരാണ് ഈ സംഗീത ആല്‍ബത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് .

ഷനോജ് കണ്ണൂരിന്റെ വരികള്‍ക്ക് നവാഗത സംവിധായകന്‍ ഷിബു പ്രക്കാനംസംഗീതവുംവിഷ്വലും സംവിധാനം നിര്‍വഹിച്ചു .നിരവധി ഗാനമേള വേദികളില്‍ നിറസാന്നിധ്യമായ ബിനു മല്ലശേരിയും, ഷനോജ് കണ്ണൂരും ചേര്‍ന്നാണ് നിര്‍മ്മാണം . ഈ ആല്‍ബത്തിന്റെ ഡി.ഓ.പിറഞ്ചു ശ്രീറാം, ശിവാനി ഡിജിറ്റല്‍സ് പത്തനംതിട്ടയും.

ഈ എളിയ സംരഭത്തിന് എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയുംനല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. 
ഓണക്കിനാവ്  സംഗീത ആൽബവുമായി  പ്രവാസി കൂട്ടായ്മ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക