Image

ഐ.എന്‍.എക്​സ്​ മീഡിയ കേസ്​; ഇ​ന്ദ്രാണി മുഖര്‍ജിയെ സി.ബി.ഐ ചോദ്യം​ ചെയ്യും

Published on 10 September, 2019
ഐ.എന്‍.എക്​സ്​ മീഡിയ കേസ്​; ഇ​ന്ദ്രാണി മുഖര്‍ജിയെ സി.ബി.ഐ ചോദ്യം​ ചെയ്യും

ന്യൂഡല്‍ഹി: ഐ.എന്‍.എക്​സ്​ മീഡിയ കേസില്‍ മുന്‍ ധനകാര്യ മന്ത്രി പി. ചിദംബരത്തിനെതിരെ​ മാപ്പുസാക്ഷിയായ ഇന്ദ്രാണി മുഖര്‍ജിയെ സി.ബി.ഐ ഇന്ന്​ ചോദ്യം ചെയ്യും. മകള്‍ ഷീന ബോറ വധക്കേസില്‍ ബൈകുള ജയിലില്‍ ക​ഴിയുന്ന ഇന്ദ്രാണിയെ ജയിലില്‍ എത്തിയാണ് അന്വേഷണ സംഘം ​ ചോദ്യം ചെയ്യുക. ഇന്ദ്രാണി മുഖര്‍ജിയെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന്​ ചൂണ്ടിക്കാട്ടി മുംബൈയിലെ പ്രത്യേക കോടതിയില്‍ സി.ബി.ഐ നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചിരുന്നു.


ഐ.എന്‍.എക്​സ് മീഡിയ​ മുന്‍ മേധാവിയായ ഇന്ദ്രാണി മുഖര്‍ജി ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനുമെതിരായി കുറ്റസമ്മതം നടത്തുകയും തന്നെ മാപ്പുസാക്ഷിയാക്കണമെന്ന്​ കാണിച്ച്‌​ ഡല്‍ഹി ഹൈകോടതിയില്‍ അപേക്ഷ നല്‍കുകയും ചെയ്​തിരുന്നു. സി.ബി.ഐക്ക്​ മുന്നില്‍ ഇന്ദ്രാണി മാപ്പുസാക്ഷിയായതോടെയാണ്​ ഐ.എന്‍.എക്​സ്​ മീഡിയ കേസില്‍​ പി.ചിദംബരം അറസ്​റ്റിലായത്​.


കേസിലെ ഒന്നാം പ്രതിയായ ചിദംബരം ഇൗ മാസം 19 വരെ തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്​റ്റഡിയിലാണ്​. യു.പി.എ സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കെ ചട്ടം ലംഘിച്ച്‌ ഐ.എന്‍.എസ് മീഡിയാ കമ്ബനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാന്‍ അനുമതി നേടിക്കൊടുത്തുവെന്നതാണ്​ ഇപ്പോള്‍ പി.ചിദംബരത്തിനെതിരായ കേസ്​.


2007ലാണ്​ ഇന്ദ്രാണി മുഖര്‍ജിയും ഭര്‍ത്താവ്​ പീറ്റര്‍ മുഖര്‍ജിയും ചേര്‍ന്ന്​ ഐ.എന്‍.എക്​സ്​ മീഡിയ എന്ന സ്ഥാപനം തുടങ്ങിയത്​. കേസില്‍ ഇരുവരും പ്രതികളാണ്. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്‍റെ ചട്ടപ്രകാരം 4.62 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാനേ കമ്ബനിക്ക് അര്‍ഹതയുള്ളൂ എന്നിരിക്കെ ഇത് ലംഘിച്ച്‌ 305 കോടി രൂപ കമ്ബനി വാങ്ങിയെന്നായിരുന്നു ആരോപണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക