Image

പ്രിയ വിക്രം, പിഴ ചുമത്തില്ല സിഗ്നല്‍ തരൂ', വിക്രം ലാന്‍ഡറിന് സന്ദേശമയച്ച്‌ പൊലീസ് !

Published on 10 September, 2019
പ്രിയ വിക്രം, പിഴ ചുമത്തില്ല സിഗ്നല്‍ തരൂ', വിക്രം ലാന്‍ഡറിന് സന്ദേശമയച്ച്‌ പൊലീസ് !

ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യം ചന്ദ്രയാന്‍ 2വിന്റെ വിക്രം ലാന്‍ഡറുമായി ആശയവിനിമയം പുനസ്ഥാപിക്കാനുള്ള പരിശ്രമത്തിലാണ് ഐഎസ്‌ആര്‍ഒ ഗവേഷകര്‍. ഇടിച്ചിറങ്ങി എങ്കിലും വിക്രം ലാന്‍ഡര്‍ തകര്‍ന്നിട്ടില്ല എന്ന വര്‍ത്ത വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. സിഗ്നല്‍ തെറ്റിച്ച്‌ ചന്ദ്രനില്‍ ക്രാഷ് ലാന്‍ഡ് ചെയ്ത് വിക്രം ലാന്‍ഡറിന് ട്വീറ്റ് ചെയ്തിരിക്കുകയാണ് നാപൂര്‍ സിറ്റി പൊലീസ്.


'പ്രിയപ്പെട്ട വിക്രം. ദയവായി പ്രതികരിക്കു. സിഗ്നല്‍ തെറ്റിച്ച്‌ ലാന്‍ഡ് ചെയ്തതതിന് ഒരിക്കലും പിഴ ഈടാക്കില്ല' എന്നായിരുന്നു നാഗ്പൂര്‍ സിറ്റി പൊലീസിന്റെ രസകരമായ ട്വീറ്റ്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മോട്ടോര്‍ വാഹന നിയമത്തോട് ബന്ധപ്പെടുത്തിയാണ് നാഗ്പൂര്‍ പൊലീസ് വിക്രം ലാന്‍ഡറിന് സന്ദേശം അയച്ചിരിക്കുന്നത്.

തിങ്കളാഴ്ച ഉച്ചക്കാണ് നഗ്പൂര്‍ സിറ്റി പൊലീസ് ട്വീറ്റ് ചെയ്തത്. ഇതിനോടകം ട്വീറ്റ് സാമൂഹ്യ മാധ്യമങ്ങളിലാകെ തരംഗമായിമാറി. 17000 പേര്‍ ട്വീറ്റ് റീ ട്വീറ്റ് ചെയ്തു. 64000 പേരാണ് ട്വീറ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. 20,000 കമന്റുകളും ട്വിറ്റിന് താഴെ പ്രത്യക്ഷപ്പെട്ടു.

Dear Vikram,
Please respond

Join WhatsApp News
Abraham 2019-09-10 18:53:06
വിക്രം സിഗ്നൽ തരാത്തതിനാൽ അല്ല , ഇന്ത്യയ്ക്ക് മുകളിൽ കാർമേഘം ഉള്ളത് കൊണ്ടാണ് ISRO ക്ക് സിഗ്നൽ കിട്ടാതിരുന്നത്‌ എന്നാണ് വിദഗ്ദ്ധ അഭിപ്രായം !!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക