Image

രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം: ഷെ​ഹ്‌​ല റാ​ഷി​ദി​ന് അ​റ​സ്റ്റി​ല്‍ നി​ന്ന് ഇ​ട​ക്കാ​ല സം​ര​ക്ഷ​ണം

Published on 10 September, 2019
രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം: ഷെ​ഹ്‌​ല റാ​ഷി​ദി​ന് അ​റ​സ്റ്റി​ല്‍ നി​ന്ന് ഇ​ട​ക്കാ​ല സം​ര​ക്ഷ​ണം
ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്ത​പ്പെ​ട്ട മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക ഷെ​ഹ്‌​ല റാ​ഷി​ദി​ന്‍റെ അ​റ​സ്റ്റ് ത​ട​ഞ്ഞ് കോ​ട​തി. ഡ​ല്‍​ഹി പാ​ട്യാ​ല ഹൗ​സ് കോ​ട​തി​യാ​ണ് ഷെ​ഹ്‌​ല‍​യ്ക്കു അ​റ​സ്റ്റി​ല്‍ നി​ന്ന് ഇ​ട​ക്കാ​ല സം​ര​ക്ഷ​ണം അ​നു​വ​ദി​ച്ച​ത്.

ജ​മ്മു​ കാ​ഷ്മീ​ര്‍ വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​യും സൈ​ന്യ​ത്തെ​യും വി​മ​ര്‍​ശി​ച്ച്‌ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ കു​റി​പ്പി​ട്ട​താ​ണ് ഷെ​ഹ്‌​ല‍​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സു​പ്രീംകോ​ട​തി അ​ഭി​ഭാ​ഷ​ക​ന്‍ അ​ലോ​ക് ശ്രീ​വാ​സ്ത​വ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡ​ല്‍​ഹി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

പ്ര​തി​ക​ള്‍​ക്ക് പോ​ലീ​സ് നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ല്‍ അ​റ​സ്റ്റി​ല്‍​നി​ന്ന് ഇ​ട​ക്കാ​ല പ​രി​ര​ക്ഷ അ​നു​വ​ദി​ച്ച്‌ അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് ജ​ഡ്ജ് പ​വ​ന്‍​കു​മാ​ര്‍ ജെ​യ്ന്‍ ഉ​ത്ത​ര​വി​ട്ടു. സൈ​ന്യ​ത്തി​ല്‍​നി​ന്നും പ​രാ​തി​യൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും നി​ല​വി​ലെ പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ കു​റ​ഞ്ഞ​ത് ആ​റാ​ഴ്ച വേ​ണ​മെ​ന്നും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

കേ​സി​ല്‍ വാ​ദം കേ​ള്‍​ക്കു​ന്ന​ത് ന​വം​ബ​ര്‍ അ​ഞ്ചി​ലേ​ക്ക് മാ​റ്റി. അ​തു​വ​രെ ഷെ​ഹ്‌​ല​യെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. അ​ന്വേ​ഷ​ണ​വു​മാ​യി ഷെ​ഹ്‌​ല പൂ​ര്‍​ണ​മാ​യും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​യെ​ന്ന നി​ല​യി​ല്‍ കാ​ഷ്മീ​രി​ല്‍ നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ക​യാ​യി​രു​ന്നു താ​നെ​ന്നും ത​ന്നെ നി​ശ​ബ്‌​ദ​യാ​ക്കാ​നാ​ണ് രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി​യ​തെ​ന്നു​മാ​ണ് ഷെ​ഹ്‌​ല റാ​ഷി​ദ് പ്ര​തി​ക​രി​ച്ച​ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക