Image

പാലാരിവട്ടം പാലം നിറച്ചുവെച്ചതൊക്കെ മണല്‍ത്തരിയാ'; പാലം പൊളിഞ്ഞടര്‍ന്നതിനെതിരെ പ്രതിഷേധ ഗാനവുമായി യുവാക്കള്‍

Published on 10 September, 2019
പാലാരിവട്ടം പാലം നിറച്ചുവെച്ചതൊക്കെ മണല്‍ത്തരിയാ'; പാലം പൊളിഞ്ഞടര്‍ന്നതിനെതിരെ പ്രതിഷേധ ഗാനവുമായി യുവാക്കള്‍

സര്‍ക്കാര്‍ കോടികള്‍ മുടക്കി പണിത പാലം ഒരു വര്‍ഷം പോലും തികയും മുമ്ബ് പൊളിഞ്ഞതിന്റെ നിരാശയിലാണ് ജനങ്ങളെല്ലാം. പാലാരിവട്ടം പാലം കേവലം പഞ്ചവടിപ്പാലം ആയാല്‍ പൊതു ജനം പ്രതിഷേധിക്കാതെ കൈകെട്ടി നോക്കി നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ. അതുകൊണ്ട് 'പാലാരിവട്ടം പാലം തരിപ്പണം അളിയാ' എന്ന പ്രതിഷേധ ഗാനവുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം യുവാക്കള്‍.


 തകര്‍ന്ന പാലത്തിന് വാഴയും റീത്തുമായി ഒരു സംഘം യുവാക്കള്‍ അണിയിച്ചൊരുക്കുന്ന ആല്‍ബമാണ് 'പാലാരിവട്ടം പാലം തരിപ്പണം അളിയാ'. പാലവും പരിസരങ്ങളുമാണ് ഷൂട്ടിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്.

ബിനീഷ് ബാസ്റ്റിന്‍, ജിജോ ജേക്കബ്, അനില്‍ എന്നിവര്‍ അഭിനയിച്ചിരിക്കുന്ന ആല്‍ബം സോഷ്യല്‍മീഡിയയിലും ഹിറ്റാണ്. ധനുഷ് എംഎച്ച്‌, വിമല്‍ജിത് വിജയന്‍ എന്നിവര്‍ ചേര്‍ന്ന് സംഗീതവും സംവിധാനവും നിര്‍വഹിച്ച ആല്‍ബമാണിത്. 


ശരത് മോഹന്‍ ആണ് നിര്‍മ്മാണം. വരികള്‍ സന്ധൂപ് നാരായണന്റേതാണ്. ക്യാമറ അഭിഷേക് കണ്ണന്‍. സുചിത് സുരേന്ദ്രന്‍ ആണ് ഇംഗ്ലീഷ് റാപ് കൈകാര്യം ചെയ്തിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക