Image

കര്‍ഫഫല്‍ ട്വീറ്റുമായി തരൂര്‍, പുതിയ പദത്തിന്റെ അര്‍ത്ഥം തിരഞ്ഞ്‌ സോഷ്യല്‍ മീഡിയ

Published on 10 September, 2019
കര്‍ഫഫല്‍ ട്വീറ്റുമായി തരൂര്‍, പുതിയ പദത്തിന്റെ അര്‍ത്ഥം തിരഞ്ഞ്‌ സോഷ്യല്‍ മീഡിയ

ദില്ലി: കോണ്‍ഗ്രസ്‌ നേതാവ്‌ ശശി തരൂരിന്റെ ഇംഗ്ലീഷ്‌ മനസ്സിലാക്കുക എന്നത്‌ സാധാരണക്കാരന്‌ വളരെ കടുപ്പമേറിയ കാര്യമാണ്‌. ഡിക്ഷണറിയില്‍ പോലുമില്ലാത്ത വളരെ അപൂര്‍വമായി ഉപയോഗിക്കുന്ന ഇംഗ്ലീഷ്‌ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി ഉപയോഗിക്കാറുമുണ്ട്‌. 

അത്തരമൊരു പുതിയ പദമാണ്‌ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്‌. അവധി ആഘോഷിക്കാന്‍ പോയ തരൂര്‍ പങ്കുവെച്ച ചിത്രങ്ങളും ട്വീറ്റുമാണ്‌ പുതിയൊരു വാക്ക്‌ കൂടി ജനമധ്യത്തിലേക്ക്‌ എത്തിച്ചിരിക്കുന്നത്‌.

ആഴ്‌ച്ചകള്‍ക്ക്‌ മുമ്‌ബ്‌, മാധ്യങ്ങളിലെ ബഹളങ്ങക്ക്‌ മുമ്‌ബ്‌, ഞാന്‍ മൂന്ന്‌ ദിവസത്തെ സന്ദര്‍ശത്തനത്തിനായി മാലിദ്വീപിലെ സൊനേവാഫുഷിയിലേക്ക്‌ പോയെന്നും, അത്‌ യുഗങ്ങള്‍ക്ക്‌ മുമ്‌ബാണ്‌ തോന്നിപ്പോകുകയാണെന്നും, പക്ഷേ ഇത്രയും സമാധാനത്തോടെ പോയ സ്ഥലമില്ലെന്നും തരൂര്‍ ട്വീറ്റ്‌ ചെയ്‌തിരുന്നു. 

ഈ ട്വീറ്റില്‍ കര്‍ഫഫല്‍ എന്ന വാക്ക്‌ അദ്ദേഹം ഉള്‍പ്പെടുത്തിയിരുന്നു. അതിന്റെ അര്‍ത്ഥം കണ്ടെത്താനുള്ള ഓട്ടത്തിലാണ്‌ സോഷ്യല്‍ മീഡിയ.

കര്‍ഫഫല്‍ എന്ന്‌ പറഞ്ഞാല്‍ ബഹളം, അസ്വസ്ഥത എന്നൊക്കെയൊണ്‌ അര്‍ത്ഥം. വ്യത്യസ്‌ത വീക്ഷണങ്ങള്‍ ഉള്ള ഒരാള്‍ ഉണ്ടാക്കുന്ന ബഹളം എന്നാണ്‌ കര്‍ഫഫല്‍ കൊണ്ട്‌ ശശി തരൂര്‍ ഉദ്ദേശിച്ചത്‌.

 ഓക്‌സ്‌ഫോര്‍ഡ്‌ ഡിക്ഷണറിയും ഇതേ അര്‍ഥം തന്നെയാണ്‌ കര്‍ഫഫലിന്‌ നല്‍കിയിരിക്കുന്നത്‌. പലര്‍ക്കും മനസ്സിലാകാത്ത കാര്യങ്ങളാണ്‌ തരൂര്‍ സംസാരിക്കുന്നതെന്നായിരുന്നു ആദ്യം സോഷ്യല്‍ മീഡിയയുടെ വാദം. എന്നാല്‍ പിന്നീട്‌ ഇത്‌ തരൂരിനെ പുകഴ്‌ത്തുന്നതിലേക്ക്‌ മാറിയിരിക്കുകയാണ്‌.

പലരും ഇതിന്റെ അര്‍ത്ഥം മറ്റുള്ളവര്‍ക്ക്‌ മനസ്സിലാകുന്ന തരത്തില്‍ പങ്കുവെച്ചിട്ടുണ്ട്‌. ചിലര്‍ തരൂരിനോട്‌ സിംപിള്‍ ഇംഗ്ലീഷില്‍ ട്വീറ്റ്‌ ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്‌. കര്‍ഫഫല്‍ എന്നത്‌ മാലിദ്വീപ്‌ വാക്കാണോ എന്ന്‌ വരെ സോഷ്യല്‍ മീഡിയയില്‍ സംശയം ഉന്നയിച്ചവരുണ്ട്‌. 

മനോഹരമായ വാക്കാണ്‌ തരൂര്‍ പങ്കുവെച്ചതെന്നും, ഇംഗ്ലീഷ്‌ കൂടുതല്‍ പഠിക്കാന്‍ ഇത്തരം വാക്കുകള്‍ സഹായിക്കുമെന്നാണ്‌ സോഷ്യല്‍ മീഡിയയുടെ വാദം. നേരത്തെ ഫ്‌ളോക്‌സിനിഹിലിപിലിഫിക്കേഷന്‍ എന്ന വാക്കിലൂടെ തരൂര്‍ സോഷ്യല്‍ മീഡിയയെ വട്ടം കറക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക