Image

ശങ്കര നാരായണന്‍ മഹാരാഷ്ട്ര ഗവര്‍ണറായി വീണ്ടും ചുമതലയേറ്റു

Published on 07 May, 2012
ശങ്കര നാരായണന്‍ മഹാരാഷ്ട്ര ഗവര്‍ണറായി വീണ്ടും ചുമതലയേറ്റു
മുംബൈ: മഹാരാഷ്ട്ര ഗവര്‍ണറായി വീണ്ടും നിയമിതനായ കെ. ശങ്കരനാരായണന്‍ ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റീസ് മൊഹിത് ഷാ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

നേരത്തെ നാഗാലാന്‍ഡിലും ജാര്‍ഖണ്ഡിലും ഗവര്‍ണറായി സേവനമനുഷ്ഠിച്ചിട്ടുള്ള ശങ്കരനാരായണന്‍ 2010 ജനുവരി 22 നാണ് മഹാരാഷ്ട്ര ഗവര്‍ണറായി ആദ്യം നിയമിതനാകുന്നത്. കാലാവധി അവസാനിക്കാനിരിക്കെ കഴിഞ്ഞ ആഴ്ച കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തിന് ഒരവസരം കൂടി നല്‍കുകയായിരുന്നു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക