Image

അഞ്ച് ദിവസത്തിനുള്ളില്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഇന്ന് നോട്ടീസ് നല്‍കുമെന്ന് നഗരസഭ: അധികൃതരെ അകത്തേക്ക് കയറ്റില്ലെന്ന് ഫ്ലാറ്റുടമകള്‍

Published on 10 September, 2019
അഞ്ച് ദിവസത്തിനുള്ളില്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഇന്ന് നോട്ടീസ് നല്‍കുമെന്ന് നഗരസഭ: അധികൃതരെ അകത്തേക്ക് കയറ്റില്ലെന്ന് ഫ്ലാറ്റുടമകള്‍

കൊച്ചി: സുപ്രീം കോടതി പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട മരടിലെ ഫ്ലാറ്റുകള്‍ ഒഴിയണമെന്ന് കാണിച്ച്‌ ഫ്ലാറ്റുടമകള്‍ക്ക് ഇന്ന് തന്നെ നോട്ടീസ് നല്‍കുമെന്ന് നഗരസഭ സെക്രട്ടറി. അഞ്ചു ദിവസങ്ങള്‍ക്കകം ഒഴിയണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം നോട്ടീസ് നല്‍കാന്‍ വരുന്നവരെ അകത്ത് കയറ്റില്ലെന്നാണ് ഫ്ളാറ്റുടമകളുടെ നിലപാട്. ജെയിന്‍ കോറല്‍ കോവ് ഫ്ലാറ്റിന്റെ ഗെയിറ്റ് ഉടമകള്‍ താഴിട്ട് പൂട്ടി.


നാളെ നഗരസഭയ്ക്ക് മുന്നില്‍ നിരാഹാരമിരിക്കുമെന്ന് ഫ്ലാറ്റുടമകള്‍ അറിയിച്ചു. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് പരിചയസമ്ബന്നരായ കമ്ബനികളില്‍ നിന്ന് നഗരസഭ താല്‍പര്യപത്രം ക്ഷണിച്ചു. നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാനാണ് തീരുമാനം. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് പരിചയസമ്ബന്നരായ കമ്ബനികളില്‍ നിന്ന് നഗരസഭ താല്‍പര്യപത്രം ക്ഷണിച്ചു. നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാനാണ് തീരുമാനം. നെട്ടൂര്‍ ആല്‍ഫ വെഞ്ചേഴ്സ്, കുണ്ടന്നൂര്‍ ഹോളി ഫെയ്ത്ത് എച്ച്‌.ടു.ഒ, നെട്ടൂരിലെ ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം, ഹോളിഡേ ഹെറിറ്റേജ് എന്നീ അഞ്ച് ഫ്ളാറ്റുകള്‍ പൊളിക്കാനാണ് മേയ് എട്ടിന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്.


പുന:പരിശോധനാ ഹര്‍ജിയുള്‍പ്പെടെ നല്‍കിയെങ്കിലും അവയൊക്കെ സുപ്രീം കോടതി തള്ളി. ഒടുവില്‍ സെപ്തംബര്‍ 20 നകം ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കി റിപ്പോര്‍ട്ട് നല്‍കണമെന്നും അല്ലാത്ത പക്ഷം സെപ്തംബര്‍ 23 ന് ചീഫ് സെക്രട്ടറി ഹാജരാകണമെന്നും കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീം കോടതി അന്ത്യശാസനം നല്‍കി.ഇതേത്തുടര്‍ന്നാണ് ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കാന്‍ ചീഫ് സെക്രട്ടറി മരട് നഗരസഭയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക