Image

തിരുവനന്തപുരത്ത്‌ അറുപത്തഞ്ചുകാരനെ യുവാക്കള്‍ കല്ലെറിഞ്ഞുകൊന്നു,

Published on 10 September, 2019
തിരുവനന്തപുരത്ത്‌ അറുപത്തഞ്ചുകാരനെ യുവാക്കള്‍ കല്ലെറിഞ്ഞുകൊന്നു,
തിരുവനന്തപുരം:ബാലരാമപുരത്ത്‌ റുത്തഞ്ചുകാരനെ കല്ലെറിഞ്ഞ്‌ കൊന്നു. തേമ്‌ബാമുട്ടം സ്വദേശി കരുണാകരന്‍(65) ആണ്‌ കൊല്ലപ്പെട്ടത്‌. 

അയല്‍വാസികളായ യുവാക്കളാണ്‌ കരുണാകരനെ കല്ലെറിഞ്ഞ്‌ കൊലപ്പെടുത്തിയത്‌. അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ്‌ കൊലപാതകത്തിനു കാരണമെന്നാണ്‌ റിപ്പോര്‍ട്ട്‌.

സംഭവത്തില്‍ അയല്‍വാസിയായ മൂന്ന്‌ പേരെ ബാലരാമപുരം പൊലീസ്‌ കസ്റ്റഡിയിലെടുത്തു.

ഞായറാഴ്‌ച വൈകിട്ട്‌ മദ്യലഹരിയില്‍ ബഹളമുണ്ടാക്കിയ കരുണാകരനുമായി അയല്‍വാസികള്‍ ബഹളമുണ്ടാക്കിയിരുന്നു. 

ഫ്‌ലക്‌സ്‌ കരുണാകരന്റെ വീടിന്‌ സമീപത്തെ വഴിയരികില്‍ സ്ഥാപിച്ചെന്ന്‌ പറഞ്ഞ്‌ തുടങ്ങിയ തര്‍ക്കം ആക്രമണത്തിലെത്തുകയായിരുന്നു. 

കരുണാകരനെ മര്‍ദിച്ച അയല്‍വാസികളായ യുവാക്കള്‍ ഒടുവില്‍ കല്ലെടുത്തെറിഞ്ഞു. അയാല്‍വാസികള്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. 

ആദ്യ ദിവസം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ കരുണാകരന്റെ ആരോഗ്യനില വഷളായതോടെ മെഡക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക