Image

ഉപതെരഞ്ഞെടുപ്പ് കഴിയും വരെ ചന്ദ്രശേഖരന്‍ വധത്തിലെ പ്രതികളെ പിടിക്കില്ലെന്ന് പിണറായി

Published on 07 May, 2012
ഉപതെരഞ്ഞെടുപ്പ് കഴിയും വരെ ചന്ദ്രശേഖരന്‍ വധത്തിലെ പ്രതികളെ പിടിക്കില്ലെന്ന് പിണറായി
ആലുവ: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് കഴിയും വരെ ടി.പി. ചന്ദ്രശേഖരന്‍ വധത്തിലെ പ്രതികളെ പിടിക്കില്ലെന്നും സര്‍ക്കാര്‍ അതിന് തുനിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കള്ളങ്ങള്‍പ്രചരിപ്പിച്ച് നടക്കാനാണ് ശ്രമം. ഒരു വിഭാഗം മാധ്യമങ്ങള്‍ സിപിഎമ്മിനെതിരേ കള്ളവാര്‍ത്ത ചമയ്ക്കുകയാണ്. സിപിഎമ്മിനെതിരെ വാര്‍ത്ത നല്‍കുമ്പോള്‍ അല്‍പമെങ്കിലും വസ്തുതയുണ്‌ടോയെന്ന് അന്വേഷിക്കണം. റഫീഖും നവീന്‍ദാസും നവീന്‍ ദാസിന്റെ ഭാര്യാപിതാവ് പ്രകാശനും എപ്പോഴാണ് സിപിഎം ആയതെന്ന് പിണറായി ചോദിച്ചു. ഇവരെല്ലാം പരമ്പരാഗത കോണ്‍ഗ്രസുകാരാണെന്നും പിണറായി പറഞ്ഞു.

അന്വേഷണം ഗൗരവമായി നടക്കണം. ഇക്കാര്യത്തില്‍ സിപിഎമ്മിന് ഭയക്കേണ്ടതായി ഒന്നുമില്ല. സിബിഐ അന്വേഷണം തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക