Image

മയക്കു മരുന്ന് കലര്‍ന്ന മിഠായി കഴിച്ചു; വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പി പി ചെറിയാന്‍ Published on 10 September, 2019
മയക്കു മരുന്ന് കലര്‍ന്ന മിഠായി കഴിച്ചു; വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
കൂപ്പര്‍സിറ്റി (ഫ്‌ളോറിഡ): കൂപ്പര്‍സിറ്റി റിനൈസെന്‍സ് ചാര്‍ട്ടര്‍ സ്‌കൂളിലെ ഒന്‍പത് വിദ്യാര്‍ഥികളെ ലഹരിമരുന്നു കലര്‍ന്ന മിഠായി കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

10 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നു സ്‌കൂള്‍ അധികൃതര്‍ എമര്‍ജന്‍സി വിഭാഗത്തെ അറിയിക്കുകയും ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. വിദ്യാര്‍ഥികള്‍ പത്തിനും 12നും ഇടയില്‍ പ്രായമുള്ളവരാണ്.

സാധാരണ കാന്‍ഡി പാക്ക് ചെയ്തു വരുന്നതുപോലെ തന്നെയായിരുന്നു വിദ്യാര്‍ഥികള്‍ കഴിച്ച  മിഠായി എന്ന് ബ്രൊവാര്‍ഡ് കൗണ്ടി ഷെറിഫ് മൈക്കിള്‍ കെയ്ന്‍ പറഞ്ഞു. ആശങ്കയ്ക്കു വകയില്ലെന്നും ഉടനെ തന്നെ കുട്ടികള്‍ ആശുപത്രി വിടുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ടിഎച്ച്‌സി കലര്‍ന്ന മിഠായി കുട്ടികള്‍ വാങ്ങി പങ്കിടുകയായിരുന്നു. ഏഴ് ആണ്‍കുട്ടികളെയും രണ്ടു പെണ്‍കുട്ടികളെയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കുട്ടികള്‍ക്ക് ഇത്തരം മിഠായി എവിടെ നിന്നു ലഭിച്ചു എന്ന് അന്വേഷിക്കുന്നുണ്ട്. സംഭവത്തെ വളരെ ഗൗരവമായാണ് കാണുന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
മയക്കു മരുന്ന് കലര്‍ന്ന മിഠായി കഴിച്ചു; വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക