Image

മലയാളി ചിത്രകാരന്റെ ജലച്ഛായ പ്രദര്‍ശനം ഫ്‌ളോറിഡയില്‍

നിബു വെള്ളവന്താനം Published on 09 September, 2019
മലയാളി ചിത്രകാരന്റെ ജലച്ഛായ പ്രദര്‍ശനം ഫ്‌ളോറിഡയില്‍
ഒര്‍ലാന്റോ: ജലസംസ്കാരം എന്ന ഒരു ഗുണം സൃഷ്ടിക്കപ്പെടണം എന്ന ഉദ്ദേശ ശുദ്ധിയോടെ നദീതട സംസ്കാരങ്ങളെ മനുഷ്യ സ്‌നേഹികള്‍ക്ക് വരച്ച് കാട്ടിക്കൊടുക്കുന്ന “വെറ്റ് ഇംപ്രഷന്‍സ്“ എന്ന ജലച്ഛയാ ചിത്ര പ്രദര്‍ശനം നോര്‍ത്ത് ഫ്‌ലോറിഡയിലെ മെല്‍റോസ് സിറ്റിയില്‍ ഉള്ള
മേല്‍റോസ് ബേ ആര്‍ട്ട് ഗ്യാലറിയില്‍ വെച്ച് നടന്നു വരുന്നു.
 
എറണാകുളം സ്വദേശി ക്ലീറ്റസ് ഷൈജു ആന്റണിയുടെതാണ് ജലച്ഛയാ ചിത്രങ്ങള്‍.  സെപ്റ്റംബര്‍ മാസം എല്ലാ വാരാന്ത്യങ്ങളിലും പ്രദര്‍ശനം ഉണ്ടായിരിക്കും.

ചിത്രകല സ്വയം ശീലിച്ച ഈ കലാകാരന്‍ ഹോസ്പിറ്റല്‍ ഐ.ടി വിഭാഗത്തിലെ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍ ആയി ജോലി ചെയ്തുവരുന്നു.  ചിത്രങ്ങളില്‍ അസാധ്യമായ  വൈകാരികത കൊണ്ടുവരികയും , അതിനനുസരിച്ചുള്ള ചായക്കൂട്ടുകളും ആണ് ഈ കലാകാരനെ വ്യത്യസ്തനാക്കുന്നത്.



മലയാളി ചിത്രകാരന്റെ ജലച്ഛായ പ്രദര്‍ശനം ഫ്‌ളോറിഡയില്‍മലയാളി ചിത്രകാരന്റെ ജലച്ഛായ പ്രദര്‍ശനം ഫ്‌ളോറിഡയില്‍മലയാളി ചിത്രകാരന്റെ ജലച്ഛായ പ്രദര്‍ശനം ഫ്‌ളോറിഡയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക