Image

സിഖ് വിരുദ്ധ കലാപക്കേസുകളില്‍ പുനരന്വേഷണം; ലക്ഷ്യം കമല്‍നാഥ്

Published on 09 September, 2019
സിഖ് വിരുദ്ധ കലാപക്കേസുകളില്‍ പുനരന്വേഷണം; ലക്ഷ്യം കമല്‍നാഥ്


ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട ഏഴ് കേസുകളില്‍ പുനരന്വേഷണം നടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രതികളെ വെറുതെവിടുകയോ വിചാരണ നിര്‍ത്തിവെക്കുകയോ ചെയ്ത കേസുകളിലാണ് പുനരന്വേഷണം.

ഇതുസംബന്ധിച്ച ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍നാഥിനെതിരെ ആരോപണവുമായി ഡല്‍ഹി എം.എല്‍.എയും ശിരോമണി അകാലിദള്‍ നേതാവുമായ മഞ്ജീന്ദര്‍ സിങ് സിര്‍സ രംഗത്തെത്തിയിട്ടുണ്ട്. പുനരന്വേഷണം നടത്തുന്ന ഏഴ് കേസുകളില്‍ ഒന്നില്‍ പ്രതികളായിരുന്ന അഞ്ചുപേരില്‍ ഒരാള്‍ക്ക് കമല്‍നാഥ് അഭയം നല്‍കിയിരുന്നുവെന്നാണ് ആരോപണം.

പുനരന്വേഷണം നടത്തുന്ന ഏഴ് കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്തികളും സംഘടനകളും കൈമാറണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് ഇറക്കിയിട്ടുണ്ട്. റിട്ട. ജസ്റ്റിസ് ജി.പി മാഥൂര്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം 2015 ഫെബ്രുവരി 12നാണ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക