Image

തെരഞ്ഞെടുക്കപ്പെട്ട നവനാസി മേയര്‍ക്കെതിരെ പ്രകോപനവുമായി ജര്‍മനിയിലെ പാര്‍ട്ടികള്‍

Published on 09 September, 2019
തെരഞ്ഞെടുക്കപ്പെട്ട നവനാസി മേയര്‍ക്കെതിരെ പ്രകോപനവുമായി ജര്‍മനിയിലെ പാര്‍ട്ടികള്‍
ബര്‍ലിന്‍: ജര്‍മനിയിലെ മധ്യസംസ്ഥാനമായ ഹെസ്സെയിലെ ഫ്രാങ്ക്ഫര്‍ട്ട് അം മെയിനിനടുത്തുള്ള വാള്‍ഡ്‌സീഡ്‌ലൂങ് നഗരത്തിന്റെ മേയറായി നവനാസിയെ തെരഞ്ഞെടുത്തതില്‍ ജര്‍മനിയിലെ ഭരണകക്ഷികളിലെ മുതിര്‍ന്നവര്‍ പ്രകോപിതരായി.

തീവ്രവലതുപക്ഷ നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എന്‍പിഡി) സ്ഥാനാര്‍ത്ഥിയായ സ്‌റ്റെഫാന്‍ ജാഗ്‌സിനെ വാള്‍ഡ്‌സീഡ്‌ലൂങില്‍ ഏഴ് കൗണ്‍സിലര്‍മാര്‍ ഏകകണ്ഠമായി തെരഞ്ഞെടുത്തതാണ് ഇപ്പോള്‍ വിഷയമായിരിയ്ക്കുന്നത്.

ആരുംതന്നെ ജാഗ്‌സിനെതിരെ നില്‍ക്കാന്‍ താല്‍പ്പര്യപ്പെട്ടില്ലെന്നു മാത്രമല്ല അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ച് വോട്ട് ചെയ്യുകയും ചെയ്തു. ഇവടെ 2,650 ഓളം ആളുകളാണ് താമസിക്കുന്നത്.

രാജ്യത്തുനിന്നും എന്‍പിഡി യെ നിരോധിക്കാനുള്ള ശ്രമങ്ങള്‍ നിരവധി തവണ നടന്നിരുന്നു. എന്നാല്‍ അതെല്ലാം പാര്‍ട്ടി അതിജീവിച്ചുവെങ്കിലും മറ്റു കക്ഷികള്‍ ഈ പാര്‍ട്ടിയെ ഭരണഘടനാ വിരുദ്ധരായിട്ടാണ് കാണുന്നത്.

ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളെ (സിഡിയു) പ്രതിനിധീകരിക്കുന്ന പ്രാദേശിക കൗണ്‍സിലര്‍മാര്‍, അതിന്റെ ഭരണ പങ്കാളിയായ സെന്റര്‍ലെഫ്റ്റ് സോഷ്യല്‍ ഡെമോക്രാറ്റുകള്‍ (എസ്പിഡി), ഫ്രീ ഡെമോക്രാറ്റുകള്‍ (വിഡിപി) എന്നിവരെല്ലാം തന്നെ ജാഗ്‌സിന് വോട്ട് ചെയ്തതും ഏറെ വിമര്‍ശനവിധേയമായിരിക്കുകയാണ്.

മേയറുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് സിഡിയു നേതാവ് അന്നെഗ്രറ്റ് ക്രാന്പ് കാരെന്‍ബോവര്‍ ആഹ്വാനം ചെയ്തതോടെ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങള്‍ ഈ നടപടിയെ അപലപിച്ചു. ഭരണഘടനാ വിരുദ്ധ ലക്ഷ്യങ്ങള്‍ പിന്തുടരുന്ന ഒരു പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് അപമാനകരമാണെന്ന് സിഡിയു പാര്‍ട്ടി സെക്രട്ടറി ജനറല്‍ പോള്‍ സീമിയാക്ക് പറഞ്ഞു.എസ്പിഡി സെക്രട്ടറി ജനറല്‍ ലാര്‍സ് ക്ലിങ്‌ബെയ്‌ലും ഈ തെരഞ്ഞെടുക്കല്‍ നടപടിയെ അപലപിച്ചു.

കുടിയേറ്റവിരുദ്ധത ഉയര്‍ത്തുന്ന പാര്‍ട്ടിയാണ് എന്‍പിഡി എങ്കിലും അത്തരത്തില്‍ താന്‍ ഒരിയ്ക്കലും പ്രവര്‍ത്തിക്കില്ലെന്നും വിളിക്കുന്നതിനെതിരെ ആക്രമിക്കുന്നു പട്ടണത്തിന്റെ താല്പര്യങ്ങള്‍ക്കായി ക്രിയാത്മകമായി പ്രവര്‍ത്തിക്കുമെന്നും മറ്റു പാര്‍ട്ടികള്‍ക്കും ജനങ്ങള്‍ക്കും പുതിയ മേയര്‍ ജാഗ്‌സിന് വാഗ്ദാനം നല്‍കിയിട്ടുണ്ട്.

2017 ല്‍ ജര്‍മന്‍ ഭരണഘടനാ കോടതി എന്‍പിഡിക്കെതിരെ വിധി പ്രസ്താവിച്ചിരുന്നു.പാര്‍ട്ടി ഭരണഘടനാ വിരുദ്ധമാണെന്നും എന്നാല്‍ ജര്‍മനിയുടെ ജനാധിപത്യ ക്രമത്തെ അട്ടിമറിക്കുന്നില്ലെന്നും പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പാര്‍ട്ടിയെ നിരോധിക്കാനാവില്ലെന്നും കോടതി പറഞ്ഞിരുന്നു.

ജര്‍മനിയിലെ പ്രധാന തീവ്ര വലതുപക്ഷ പ്രതിപക്ഷ പാര്‍ട്ടിയാണ് ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി (എഎഫ്ഡി). എന്‍പിഡിയെപ്പോലെ തന്നെ എഎഫ്ഡിയും കുടിയേറ്റവിരുദ്ധ പാര്‍ട്ടിയാണ്. ഇവര്‍ക്ക് പാര്‍ലമെന്റില്‍ 94 സീറ്റുകളുണ്ട്. എന്നാല്‍ എന്‍പിഡിയ്ക്കാവട്ടെ പാര്‍ലമെന്റില്‍ അംഗങ്ങളൊന്നുമില്ലതാനും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക