Image

നവീന്‍ ദാസ് എന്ന പേരില്‍ ബന്ധുവുള്ളതായി അറിയില്ലെന്ന് വയലാര്‍ രവി

Published on 07 May, 2012
നവീന്‍ ദാസ് എന്ന പേരില്‍ ബന്ധുവുള്ളതായി അറിയില്ലെന്ന് വയലാര്‍ രവി
ന്യൂഡല്‍ഹി: തനിക്ക് നവീന്‍ ദാസ് എന്ന പേരില്‍ ഒരു ബന്ധുവുള്ളതായി അറിയില്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ അക്രമികള്‍ വാടകയ്‌ക്കെടുത്ത കാറിന്റെ ഉടമ നവീന്‍ ദാസ് വയലാര്‍ രവിയുടെ അടുത്ത ബന്ധുവാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇങ്ങനൊരു ബന്ധുവുള്ളതായി അറിയില്ല. ഇക്കാര്യം പരിശോധിക്കുമെന്നും പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കളോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്‌ടെന്നും അദ്ദേഹം വ്യക്തമാക്കി. ആസൂത്രിതമായ കൊലപാതകത്തില്‍ നിന്ന് രക്ഷപെടാനുള്ള ശ്രമത്തില്‍ സമനില തെറ്റിയ സിപിഎമ്മിന്റെ ആരോപണമാണിതെന്നും അതില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക