Image

കേരളാ കോണ്‍ഗ്രസ്സ് ഗ്രൂപ്പ് പോര് യുഡിഎഫിന് ദോഷം- (ചാരുമൂട് ജോസ്)

Published on 09 September, 2019
കേരളാ കോണ്‍ഗ്രസ്സ് ഗ്രൂപ്പ് പോര് യുഡിഎഫിന് ദോഷം- (ചാരുമൂട് ജോസ്)
മാണി-ജോസഫ് ഗ്രൂപ്പ് പോരുകള്‍ തല്‍ക്കാലം വെടിനിറുത്തല്‍ പ്രഖ്യാപിച്ചെങ്കിലും യു.ഡി.എഫിന്റെ വിജയത്തിന് ഇതുഗുണം ചെയ്യില്ല. ജോസ് കെ.മാണി കുറെ കൂടി സാവകാശം കാണിക്കണം. പി.ജെ.ജോസഫിനെ പാര്‍ട്ടി ചെയര്‍മാനായി അംഗീകരിക്കണം. എല്ലാ ഘടകങ്ങളും ചേരിതിരിഞ്ഞു രണ്ടു ഗ്രൂപ്പായി ഇടത്തും  വലത്തും വെട്ടി പടലപ്പിണക്കം തുടര്‍ന്നാല്‍ യു.ഡി.എഫ് വെട്ടിലാകും. പാലാ സീറ്റ് എന്നെന്നേക്കുമായി യു.ഡി.എഫില്‍ നിന്നും വിട്ടു പോകും. ഒരിക്കലും തിരികെപ്പിടിക്കാന്‍ സാധിക്കാതെ വരും.

ചിഹ്നമല്ല പ്രശ്‌നം  ഉന്നമാണ്. പടലപ്പിണക്കങ്ങള്‍ക്ക് പൂര്‍ണ്ണമാകും പാര്‍ട്ടിയില്‍ ഉടനടി പരിഹാരം കാണണം. ആര് ശക്തരെന്ന് തെളിയിക്കാന്‍ ഉള്ള സമയം ഇനിയില്ല. ഈ സമയത്ത് പി.ജെ. ജോസഫ് ആണ് നേതാവ് എന്നു ഇലക്ഷന്‍ കമ്മീഷനും കോടതിയും ശരി വയ്ക്കുമ്പോള്‍ ചക്കിന് വച്ചത്  കൊക്കിനു കൊള്ളാതെ അവസരത്തിനനുസരിച്ച് മാണി സാറിന്റെ സീറ്റ് നിലനിര്‍ത്തണമെങ്കില്‍ ജോസ് കെ.മാണി വിഭാഗം പി.ജെ.ജോസഫുമായി ഉടന്‍ ധാരണയിലായി ഒത്തൊരുമയോടെ ഒരേ വേദിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ സംയമനം കാണിക്കണം.

കേരളാ കോണ്‍ഗ്രസ്സ് ഗ്രൂപ്പ് പോര് യുഡിഎഫിന് ദോഷം- (ചാരുമൂട് ജോസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക