Image

മികച്ച മലയാളി എഞ്ചിനിയറെ ഇന്ത്യ പ്രസ്സ് ക്‌ളബിന്റെ കോണ്‍ഫറന്‍സില്‍ ആദരിക്കുന്നു

Published on 07 September, 2019
മികച്ച  മലയാളി  എഞ്ചിനിയറെ ഇന്ത്യ പ്രസ്സ് ക്‌ളബിന്റെ കോണ്‍ഫറന്‍സില്‍ ആദരിക്കുന്നു
ന്യുജേഴ്‌സി:അമേരിക്കയിലെ  എറ്റവും മികച്ച  മലയാളി  എഞ്ചിനിയറിനെ ഇന്ത്യ പ്രസ്സ് ക്‌ളബിന്റെ എട്ടാമത് ദേശീയ കോണ്‍ഫറന്‍സില്‍ ആദരിക്കുന്നു. അമേരിക്കയിലെ ഗവര്‍ണമെന്റ് സ്വകാര്യ മേഖലയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച നിരവധി എഞ്ചിനിയര്‍മാര്‍ മലയാളികളായുണ്ട്. അവരുടെ സംഭാവനകള്‍ രാജ്യത്തിനും  നമ്മുടെ സമൂഹത്തിനും അഭിമാനകരമാണ്. അവര്‍ക്കുള്ള ആദരവ് ഒരു കടമയായി ഇന്ത്യ പ്രസ്സ് ക്‌ളബ് കരുതുന്നു. എഞ്ചിനിയറിംഗ് മേഖലയിലെ സംഭാവനകള്‍ കൊണ്ട് ലോക പ്രശസ്തനായ പ്രൊഫ പി സോമ സുന്ദരമാണ് ജൂറി ചെയര്‍മാന്‍ .അദ്ദേഹത്തോടൊപ്പം ദിലീപ് വര്‍ഗ്ഗീസും (President , D&K Construction Inc.) സുധീര്‍ നമ്പ്യാരും (General Secretary WMC) ജൂറി അംഗങ്ങളായി പ്രവര്‍ ത്തിക്കുന്നു. മികച്ച എഞ്ചിനീയറിനെ പൊതു ജനങ്ങള്‍ക്കും നിര്‍ദ്ദേശിക്കാം , നിങ്ങളുടെ നോമിനേഷനുകള്‍ ദയവായിmail@indiapressclub.usഐന്ന ഇമെയിലില്‍ സെപ്റ്റം ബര്‍ 30ന് മുമ്പായി അയക്കുക

അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ ഒരു പുതിയ മാധ്യമ സംസ്കാരത്തിന് തിരി കൊളുത്തി കൊണ്ട് നടത്തുന്ന ഈ ദേശീയ കോണ്‍ഫറന്‍സ് ഇതുവരെ നടന്നിട്ടുള്ള ദേശീയ കോണ്‍ഫറന്‍സുകളില്‍ വച്ച് വളരെയധികം വ്യത്യസ്തവും പുതുമ നിറഞ്ഞതും ആയിരിക്കും.ഒക്ടോബര്‍ 10, 11, 12 തീയതികളില്‍ ന്യൂജഴ്‌സിയിലെ എഡിസനിലുള്ള ഈ ഹോട്ടലില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ കേരളത്തില്‍ നിന്ന് മന്ത്രി കെ ടി ജലീല്‍, രമ്യ ഹരിദാസ് എം പി മാധ്യമപ്രവര്‍ത്തകരായ  ഏഷ്യാനെറ്റിലെ എം ജി രാധാകൃഷ്ണന്‍ (News Editor) , ജോണി ലൂക്കോസ് (News Director ,Manorama)  മാതൃഭൂമിയിലെ വേണു ബാലകൃഷ്ണന്‍,   സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയ വിനോദ് നാരായണന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക