Image

ഓഫിസ് തുറന്നാല്‍ ഓണം കാണില്ല; മുത്തൂറ്റ് ശാഖാ മാനേജര്‍ക്ക് സിഐടിയു നേതാവിന്റെ ഭീഷണി

Published on 08 September, 2019
ഓഫിസ് തുറന്നാല്‍ ഓണം കാണില്ല; മുത്തൂറ്റ് ശാഖാ മാനേജര്‍ക്ക് സിഐടിയു നേതാവിന്റെ ഭീഷണി
ആലപ്പുഴ: മുത്തൂറ്റ് ശാഖാ മാനേജരെ സിഐടിയു നേതാവ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍സന്ദേശം പുറത്ത്. ഇനി ഓഫിസ് തുറന്നാല്‍ ഓണം കാണില്ല, പണിവാങ്ങിയിട്ടേ പോകൂവെന്ന് ഭീഷണിപ്പെടുത്തുന്ന ഓഡിയോയാണു പുറത്തുവന്നിരിക്കുന്നത്.  സമരം പൊളിക്കാന്‍ വന്നാല്‍ മുട്ടിലിഴഞ്ഞ് വീട്ടില്‍ പോകേണ്ടിവരുമെന്നും നേതാവു ഭീഷണിപ്പെടുത്തുന്നുണ്ട്.

ഫോണിലൂടെയാണ് ആലപ്പുഴ സൗത്ത് ഏരിയ സെക്രട്ടറി പി.പി.പവനന്‍ ഭീഷണി  മുഴക്കിയത്. മല്‍സ്യഫെഡ് ചെയര്‍മാന്‍ പി.പി ചിത്തരഞ്ജന്റെ സഹോദരനാണ് പവനന്‍. പുന്നപ്ര ശാഖ തുറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഭീഷണിക്കു കാരണം.

എന്നാല്‍ താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് പവനന്റെ നിലപാട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക