Image

നോ പാര്‍ക്കിങ്' മേഖലയില്‍ വണ്ടിനിര്‍ത്തി ഗതാഗത നിയമ ബോധവത്കരണം; എംഎല്‍എയ്ക്ക് 500 രൂപ പിഴ

Published on 08 September, 2019
നോ പാര്‍ക്കിങ്' മേഖലയില്‍ വണ്ടിനിര്‍ത്തി ഗതാഗത നിയമ ബോധവത്കരണം; എംഎല്‍എയ്ക്ക് 500 രൂപ പിഴ

ഭുവനേശ്വര്‍: പരിഷ്‌കരിച്ച മോട്ടോര്‍ വാഹനനിയമത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ പോയ എം എല്‍ എ വാഹനം പാര്‍ക്ക് ചെയ്തത് നോ പാര്‍ക്കിങ് മേഖലയില്‍. പോലീസ് 500 രൂപ ഫൈനടിച്ചു ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം. ബിജു ജനതാദള്‍ നേതാവും ഭുവനേശ്വര്‍ എം എല്‍ എയുമായ അനന്ത നാരായണ്‍ ജനേയ്ക്കാണ് പിഴയൊടുക്കേണ്ടി വന്നത്. ഭുവനേശ്വറിലെ എ ജി സ്‌ക്വയറിനു സമീപത്തെ നോ പാര്‍ക്കിങ് മേഖലയിലാണ് അനന്ത നാരായണ്‍ കാര്‍ പാര്‍ക്ക് ചെയ്തത്. 

പരിഷ്‌കരിച്ച മോട്ടോര്‍ വെഹിക്കിള്‍ നിയമത്തെ കുറിച്ചും ഗതാഗത നിയമങ്ങള്‍ അനുസരിക്കേണ്ട ആവശ്യകതയെ കുറിച്ചും ഭുവനേശ്വര്‍ പോലീസ് പ്രത്യേക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിക്കിടെ പോലീസ് അനന്ത നാരയണയുടെ കാര്‍ നോ പാര്‍ക്കിങ് മേഖലയില്‍ കണ്ടെത്തുകയും ഫൈനടിക്കുകയുമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക