Image

സുപ്രീംകോടതിയുടെ അന്ത്യശാസനം; മരടിലെ ഫഌറ്റുകള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം; താമസക്കാരെ ഒഴിപ്പിക്കാന്‍ നീക്കം തുടങ്ങി

Published on 08 September, 2019
സുപ്രീംകോടതിയുടെ അന്ത്യശാസനം; മരടിലെ ഫഌറ്റുകള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം; താമസക്കാരെ ഒഴിപ്പിക്കാന്‍ നീക്കം തുടങ്ങി

കൊച്ചി: മരട് നഗരസഭയിലെ അനധികൃത ഫഌറ്റുകള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. താമസക്കാരെ ഉടന്‍ ഒഴിപ്പിച്ച് ഫഌറ്റ് പൊളിച്ച് നീക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം. നഗരസഭാ സെക്രട്ടറിക്ക് നഗരകാര്യവകുപ്പ് ഇതുസംബന്ധിച്ച കത്തു നല്‍കി.

ഈ മാസം 23 ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നീക്കം. ഇതേത്തുടര്‍ന്ന് ഈ മാസം 20 നുള്ളില്‍ ഫഌറ്റുകള്‍ പൊളിച്ചുനീക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഹോളി ഫെയിത്ത്, കായലോരം, ജെയിന്‍ ഹൗസിംഗ്, ആല്‍ഫ വെഞ്ച്വേഴ്‌സ് എന്നിവയിലെ താമസക്കാരെ ഉടന്‍ ഒഴിപ്പിക്കണം. കൂടാതെ ഫഌറ്റുകള്‍ പൊളിക്കുന്നതിനുള്ള ഏജന്‍സിയെ കണ്ടെത്താന്‍ വേഗത്തില്‍ ടെന്‍ഡര്‍ വിളിക്കണം. സുപ്രീംകോടതിവിധി നടപ്പാക്കുന്നതിനുള്ള എല്ലാ സഹായവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. 

ഫഌറ്റ് പൊളിക്കുന്നതിന് മുന്നോടിയായി ഇവിടുത്തെ താമസക്കാരെ ഉടന്‍ ഒഴിപ്പിക്കണമെന്നും ഇവരെ പുനരധിവസിക്കുന്നത് സംബന്ധിച്ച് ജില്ലാ ഭരണകൂടവുമായി ആലോചിച്ച് തീരുമാനമെടുക്കാനും സര്‍ക്കാര്‍ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. അതേസമയം വിധി വന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും വിധി നടപ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാത്തതിനെതിരേ നഗരസഭയ്‌ക്കെതിരേ വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക