Image

അമേരിക്കയിലെ മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ കഴിവ് തെളിയിച്ചവരെ ഇന്ത്യ പ്രസ്സ്ക്ല്ബ് അദരിക്കും

സുനില്‍ തൈമറ്റം Published on 08 September, 2019
അമേരിക്കയിലെ മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ കഴിവ് തെളിയിച്ചവരെ ഇന്ത്യ പ്രസ്സ്ക്ല്ബ്  അദരിക്കും
ന്യൂജേഴ്‌സി:  അമേരിക്കയിലെ മുഖ്യധാരാ സാംസ്ക്കാരിക രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ കഴിവ് തെളിയിച്ച വ്യക്തികളെ ഇന്ത്യ പ്രസ്സ് ക്ല്ബ് ആദരിക്കും .ഇന്ത്യാപ്രസ്സ് ക്ലബിന്റെ എട്ടാമത് കോണ്‍ഫറന്‍സില്‍ നടക്കുന്ന അവാര്‍ഡ്  നിശയിലായിരിക്കും പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്യുന്നത് .കേരളത്തില്‍ നിന്നും അമേരിക്കയില്‍ എത്തിയും ,അതു പോലെ അമേരിക്കയില്‍ ജനിച്ച് വളര്‍ന്നതുമായ നിരവധി മലയാളികള്‍ അമേരിക്കയിലെ മുഖ്യധാരാരാഷ്ട്രിയത്തില്‍ സജീവമായിട്ടുണ്ട് .പലപ്പോഴും ഇവരുടെ വിജയങ്ങള്‍ക്ക് കൂട്ടായി മലയാളി സൗഹൃദകൂട്ടായ്മ മുന്നോട്ട് വന്നിട്ടുണ്ട്.ഇങ്ങനെ രാഷ്ട്രീയ  രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ നിങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാം . നോമിനേറ്റ് ചെയ്യുന്ന വ്യക്തിയുടെ വിശദാംശങ്ങള്‍  tajmath@gmail.com OR mail@indiapressclub.us എന്ന ഈ മെയിലില്‍ സെപ്റ്റംബര്‍ 30ന് മുമ്പ് അയക്കുക,

ഇന്ത്യാ പ്രസ്സ് ക്ലബിന്റെ മുന്‍ പ്രസിഡന്റ് ടാ ജ് മാത്യൂ (ജൂറി ചെയര്‍മാന്‍)  , ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ നായര്‍, ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ എന്നിവരാണു ജൂറി അംഗങ്ങള്‍.ഒക്ടോബര്‍ 10, 11, 12 തീയതികളില്‍ ന്യൂജഴ്‌സിയിലെ എഡിസനിലുള്ള E ഹോട്ടലില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ കേരളത്തില്‍ നിന്ന് മന്ത്രി കെ ടി ജലീല്‍, രമ്യ ഹരിദാസ് എം പി മാധ്യമപ്രവര്‍ത്തകരായ  ഏഷ്യാനെറ്റിലെ എം ജി രാധാകൃഷ്ണന്‍ (News Editor) , ജോണി ലൂക്കോസ് (News Director ,Manorama)  മാതൃഭൂമിയിലെ വേണു ബാലകൃഷ്ണന്‍,   വിനോദ് നാരായണന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കുന്നതാണ്.ഇന്ത്യ പ്രസ്സ് കള്ബിന്റെ ഏട്ടാമത് കോണ്‍ ഫറന്‍ സില്‍ പൊതു ജനങ്ങള്‍ ക്കും പങ്കെടുക്കാം . കോണ്‍ഫറന്‍ സിന്റെ തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. എട്ടാമത് ദേശീയ കോണ്‍ ഫ്രന്‍സിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക