Image

അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് തുടരാന്‍ അനുവദിക്കില്ല: ആഭ്യന്തരമന്ത്രി

Published on 08 September, 2019
അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് തുടരാന്‍ അനുവദിക്കില്ല: ആഭ്യന്തരമന്ത്രി
 ഗുവഹാട്ടി: ഒരു അനധികൃത കുടിയേറ്റക്കാരനെപ്പോലും രാജ്യത്ത് തുടരാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നോര്‍ത്ത് ഈസ്‌റ്റേണ്‍ കൗണ്‍സിലിന്റെ (എന്‍.ഇ.സി) പ്ലീനറി സമ്മേളനത്തോട് അനുബന്ധിച്ച് എട്ട് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്യവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് ജനങ്ങള്‍ പല ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ ഒരുകാര്യം വ്യക്തമാക്കുന്നു. ഒരു അനധികൃത കുടിയേറ്റക്കാരനെപ്പോലും രാജ്യത്ത് തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കില്ല. അക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് പ്രതിബദ്ധതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജിതേന്ദ്ര സിങ്ങും യോഗത്തില്‍ പങ്കെടുത്തു.

ദേശീയ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുന്നതിനുവേണ്ടി 3,30,27,661 പേരാണ് അപേക്ഷ നല്‍കിയിരുന്നത്. ഇതില്‍ 3,11,21,004 പേര്‍ രജിസ്റ്ററില്‍ ഉള്‍പ്പെട്ടു. 19,06,657 പേര്‍ ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക