Image

നിരപരാധിത്വം തെളിഞ്ഞു, മുഖ്യമന്ത്രിക്കും യൂസഫലിക്കും നന്ദി: തുഷാര്‍

Published on 08 September, 2019
 നിരപരാധിത്വം തെളിഞ്ഞു, മുഖ്യമന്ത്രിക്കും യൂസഫലിക്കും നന്ദി: തുഷാര്‍
അജ്മാന്‍: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ നാസില്‍ അബ്ദുള്ള നല്‍കിയ ക്രിമിനല്‍ കേസ് അജ്മാന്‍ കോടതി തള്ളി.  നാസില്‍ അബ്ദുള്ള കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ വിശ്വാസയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതോടെ ജാമ്യത്തിനായി കോടതി കണ്ടുകെട്ടിയ പാസ്‌പോര്‍ട്ട് തുഷാറിന് തിരിച്ചുകിട്ടി.

ദുബായ് കോടതിയില്‍ നല്‍കിയ സിവില്‍ കേസും തിങ്കളാഴ്ച തള്ളിയിരുന്നു. രണ്ടു കേസും തള്ളിയതോടെ , തുഷാറിന്‍റെ യാത്രാ വിലക്ക് നീങ്ങിയിനാല്‍ നാട്ടിലേക്ക് പോകാന്‍ തുഷാറിന് സാധിക്കും.

നീതിയുടെ വിജയമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു. വലിയ ചതിയില്‍നിന്ന് രക്ഷപ്പെട്ടു. യുഎഇ ഭരണകൂടത്തിനും കേരള മുഖ്യമന്ത്രിക്കും എംഎ യൂസഫലിക്കും നന്ദിയുണ്ട്. തന്‍റെ നിരപരാധിത്വം തെളിഞ്ഞുവെന്നും തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക