Image

പ്രവാസികള്‍ക്ക് ഈടില്ലാതെ 10 ലക്ഷം രൂപ വരെ വായ്പയുമായി നോര്‍ക്ക

Published on 08 September, 2019
പ്രവാസികള്‍ക്ക് ഈടില്ലാതെ 10 ലക്ഷം രൂപ വരെ വായ്പയുമായി നോര്‍ക്ക
തിരുവനന്തപുരം : നോര്‍ക്ക റൂട്ട്‌സ് മുഖേന നടപ്പിലാക്കിവരുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്‍റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍റ്‌സ് (എന്‍ഡിപിആര്‍ഇഎം) പ്രകാരം 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ ഈടില്ലാതെ നല്‍കാന്‍ ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. പദ്ധതി സംബന്ധിച്ച് നോര്‍ക്ക റൂട്‌സുമായി ബാങ്ക് ഓഫ് ഇന്ത്യ ധാരണാപത്രം ഒപ്പുവച്ചു. 30 ലക്ഷം രൂപ വരെ ചെലവുള്ള പദ്ധതികള്‍ക്ക് 15% വരെ മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ) കൃത്യമായ തിരിച്ചടവിന് 3% പലിശ സബ്‌സിഡിയും നല്‍കി തിരികെയെത്തിയ പ്രവാസികള്‍ക്ക് സംരംഭകരാകാന്‍ കൈത്താങ്ങ് നല്‍കുന്ന പദ്ധതിയാണ് നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്‍റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍റ്‌സ്.

മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷണന്‍ നമ്പൂതിരിയും ബാങ്ക് ഓഫ് ഇന്ത്യയുടെ കേരള മേഖലാ സോണല്‍ മാനേജര്‍ വി. മഹേഷ് കുമാറും തമ്മില്‍ ധാരാണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാനിധ്യത്തില്‍ കൈമാറി. നോര്‍ക്ക റൂട്ട്‌സ് റസിഡന്‍സ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, ജോയിന്‍റ് സെക്രട്ടറി കെ. ജനാര്‍ദ്ദനന്‍, നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ ഡി. ജഗദീശ്, ബാങ്ക് ഓഫ് ഇന്ത്യ  ഏര്യാ മാനേജര്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസ്, സീനിയര്‍ മാനേജര്‍ ആര്‍. രാജേഷ് എന്നിവര്‍ പങ്കെടുത്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക