Image

ഗ്ലോബല്‍ ക്‌നാനായ കാത്തലിക് നവീകരണ കോണ്‍ഫ്രന്‍സ്

അലക്‌സ് കാവുംപുറത്ത് (സെക്രട്ടറി) Published on 08 September, 2019
ഗ്ലോബല്‍ ക്‌നാനായ കാത്തലിക് നവീകരണ കോണ്‍ഫ്രന്‍സ്
ഗ്ലോബല്‍ ക്‌നാനായ കാത്തലിക് നവീകരണ കോണ്‍ഫ്രന്‍സ് ഓഗസ്റ് 31-നു  നടന്നു 

ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ്‌ചെയര്‍മാന്‍ ശ്രീ. ജോര്‍ജ് കുര്യന്‍ രാവിലത്തെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചു. ക്രിസ്ത്യാനികളുടെ എണ്ണം കുറഞ്ഞുവരുന്നു. ന്യൂനപക്ഷാവകാശങ്ങള്‍ കൈപ്പറ്റാറില്ല. അതിന് അവരെ ബോധവല്‍ക്കരിക്കണം. 5000 കോടി ഇതിനായി അനുവദിച്ചത് പ്രയോജനമില്ലാതെ പോകുന്നു.

ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍ എന്നല്ലാതെ, രക്തശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍ എന്ന് ബൈബിള്‍ പഠിപ്പിക്കുന്നില്ല. നിന്നെപ്പോലെ തന്നെ നിന്റെ അയല്‍ക്കാരെ സ്‌നേഹിക്കുക എന്ന വചനം ക്‌നാനാക്കാരെ മാത്രം സ്‌നേഹിച്ചതുകൊണ്ട് നിറവേറുന്നില്ല. ഉച്ചയ്ക്കുശേഷം നടന്ന പൊതുസമ്മേളനത്തില്‍ ബഹുമാനപ്പെട്ട ജസ്റ്റിസ് കമാല്‍ പാഷ (റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി) ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിച്ചു.

ആത്മീയ രംഗങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നവര്‍ ജനങ്ങളെ പലവിധത്തില്‍ തെറ്റിദ്ധരിപ്പിക്കുന്നു. ഈ സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് കോട്ടയത്തു നിന്നും ഷിബു എന്നയാള്‍ അദ്ദേഹത്തെ അറിയിച്ചതായ കാര്യം പ്രസംഗമദ്ധ്യേ പറയുകയുണ്ടായി.

മനുഷ്യര്‍ എല്ലാവരുടെയും ചിന്താശക്തിയും പ്രവര്‍ത്തിയും ഏതാണ്ട് ഒരു പോലെയാണ്. പിന്നെ എന്തിനാണ് മനുഷ്യര്‍ പലസമുദായങ്ങളും രാജ്യമായും വിഭജിക്കപ്പെട്ടത്? ഏകലോക സിദ്ധാന്തമാണ് പ്രധാനം. സ്വവംശ വിവാഹം, ഓട്ടിസം മുതലായ പാരമ്പര്യരോഗങ്ങള്‍ക്ക് കാരണമാകുന്നു.

രക്തശുദ്ധി അവകാശപ്പെടുന്ന ക്‌നാനായക്കാരന്‍ ചികിത്സാവശ്യത്തിന് ഹോസ്പിറ്റലില്‍ പോയി രക്തവും കിഡ്‌നിയും മാറ്റി വയ്‌ക്കേണ്ടി വരുമ്പോള്‍ അവരുടെ രക്തശുദ്ധി കളങ്കപ്പെട്ടില്ലേ?
പള്ളിയിലെ അംഗത്വം നിങ്ങളുടെ അവകാശമാണ്. ഈ അവകാശ നിഷേധത്തിനെതിരെയും മനുഷ്യാവകാശ ലംഘനത്തിനെതിരെയും നിങ്ങള്‍ പ്രതികരിക്കണം.

എത്രയും വേഗം കോടതിയില്‍ നിന്ന് ഒരു ഡിക്രി വാങ്ങണമെന്ന് അദ്ദേഹം ഉപദേശിച്ചു.
ശ്രീ. ജോര്‍ജ്ജ് ഉമ്മന്‍ (റിട്ട. ഡിസ്ട്രിക്ട് ജഡ്ജ് & മെമ്പര്‍ കേരള ലോ കമ്മീഷന്‍) OS/993/91 (Biju Uhtup Case) അദ്ദേഹം വിശദീകരിക്കുകയും അദ്ദേഹത്തിനുണ്ടായ സമ്മര്‍ദ്ദങ്ങളും ഊമക്കത്തുകളും ഓര്‍ത്തെടുക്കുകയും ചെയ്തു. 


ജാതീയ ഭ്രാന്ത് പിടിച്ചു നടക്കുന്ന ക്‌നാനായക്കാര്‍ ക്രിസ്തുവിന്റെ അനുയായികളല്ല. ഒരുവന്‍ ക്രിസ്ത്യാനിയായാല്‍ പിന്നെ ജാതിയില്ല എന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

അഡ്വ: ജയശങ്കര്‍ പറഞ്ഞത്; നിങ്ങളുടെ സമരം തികച്ചും ന്യായമാണ്. പക്ഷേ, നിങ്ങളുടെ എതിര്‍ പക്ഷത്ത് ശക്തരായ സഭയാണ് എന്ന കാര്യം വിസ്മരിക്കരുത്.

രക്തശുദ്ധിയും പാരമ്പര്യവാദവും പറഞ്ഞ് മറ്റാരെയും സ്വീകരിക്കാതിരുന്നാല്‍ പാഴ്‌സികളെപ്പോലെ വംശനാശം സംഭവിക്കുന്നത് വിദൂരമല്ല എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

രാവിലത്തെ സെഷനില്‍ ബിജു ഉതുപ്പ് (ചെയര്‍മാന്‍, ഗ്ലോബല്‍ ക്‌നാനായ കാത്തലിക് കണ്‍വന്‍ഷന്‍) അദ്ധ്യക്ഷം വഹിച്ചു. അലക്‌സ് കാവുംപുറം, റ്റി.ഒ. ജോസഫ്, ജോയ് മുതുകാട് എന്നിവര്‍ യഥാക്രമം ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍ നിര്‍ദ്ദേശങ്ങള്‍, ബിജു ഉതുപ്പ് കേസ്, കോട്ടയം രൂപതയുടെ സ്ഥാപന ചരിത്രം എന്നീ വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു. ശ്രീ. എം.ജെ. ജോണ്‍ മുതുകാട്ടില്‍ മോഡറേറ്ററായിരുന്നു.

ഉച്ചകഴിഞ്ഞത്തെ സെഷനില്‍ ശ്രീ. ജോസ് മുല്ലപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ശ്രീ. ബിജു അലക്‌സാണ്ടര്‍ (ഓസ്‌ട്രേലിയ), ശ്രീ. മാത്യു തേറാടിയില്‍, പ്രൊഫ. പി.സി. ദേവസ്യാ മുതലായവര്‍ ആശംസ അര്‍പ്പിച്ചു. ശ്രീ. ജോസ് കല്ലിടിക്കില്‍ പ്രമേയം അവതരിപ്പിച്ചു. സമ്മേളനത്തില്‍ ശ്രീ. ലൂക്കോസ് മാത്യു (ജനറല്‍ സെക്രട്ടറി) സ്വാഗതവും, ശ്രീ. സി.എം. സിറിയക്ക് (സെക്രട്ടറി) നന്ദിയും പറഞ്ഞു.

സമ്മേളനത്തില്‍ മാസ്റ്റര്‍ ഓഫ് സെറിമണിയായി അസിസ്റ്റന്റ് പ്രൊഫ. സിമി സെബാസ്റ്റ്യന്‍ പ്രവര്‍ത്തിച്ചു.    
ഗ്ലോബല്‍ ക്‌നാനായ കാത്തലിക് നവീകരണ കോണ്‍ഫ്രന്‍സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക