Image

മലയാളത്തിന്റെ ഒറ്റയാന്‍ മെഗാസ്റ്റാര്‍ അറുപത്തിയെട്ടിന്റെ നിറവില്‍

Published on 08 September, 2019
മലയാളത്തിന്റെ ഒറ്റയാന്‍ മെഗാസ്റ്റാര്‍ അറുപത്തിയെട്ടിന്റെ നിറവില്‍
മലയാളത്തിന്റെ മെഗാസ്റ്റാര്‍ഇന്ന് 68 വയസ്സിന്റെ നിറവിലാണ്. പ്രായം 68 ആണെങ്കിലും ഇന്നും സൗന്ദര്യത്തിന്റെ കാര്യത്തില്‍ മമ്മൂട്ടിയെ കവച്ചുവെയ്ക്കാന്‍ഒരു താരവും പിറവിയെടുത്തിട്ടില്ല.പ്രായം മറച്ചുവച്ചിട്ടല്ല ഈ താരം ചെറിയ പെണ്‍കുട്ടികളുടെ കൂടെ ആടിപ്പാടുന്നത്. 1951 സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടി ജനിച്ചത്. ചിങ്ങമാസത്തിലെ വിശാഖംനക്ഷത്രത്തിലായിരുന്നു ജനനം.

വര്‍ഷങ്ങള്‍ക്ക് മുമ്പ്'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന സിനിമയിലൂടെയെത്തിയ മമ്മൂട്ടിയില്‍ നിന്നും ഇന്നത്തെ മമ്മൂട്ടിയിലേക്കുള്ള ദൂരം വളരെ വലുതാണ്. ഒരു മനുഷ്യന് 30 വര്‍ഷം കൊണ്ട് നേടാന്‍ കഴിയുന്നതിന്റെ പരമാവധി നേട്ടങ്ങള്‍ സ്വന്തമാക്കി അദ്ദേഹം. ഇന്ത്യയിലെ മികച്ച നടന്‍മാര്‍ ആരൊക്കെ എന്നു ചോദിച്ചാല്‍ ആദ്യ അഞ്ചില്‍ ഉള്‍പ്പെടാന്‍ യോഗ്യതയുള്ളയാള്‍. എന്നാല്‍ മമ്മൂട്ടി സ്വയം വിലയിരുത്തുന്നത് താന്‍ ഒരു ബോണ്‍ ആക്ടര്‍ അല്ല എന്നാണ്. അതായത്, കഠിനാദ്ധ്വാനത്തിലൂടെ സ്വായത്തമാക്കിയ അഭിനയത്തികവാണ് കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളായി തിളങ്ങുന്നത്.

അഭിഭാഷകനായിരുന്ന മമ്മൂട്ടി രണ്ടു വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷക ജോലിയില്‍ ഏര്‍പ്പെട്ട ശേഷമാണ് അഭിനയ രംഗത്തേയ്ക്ക്എത്തിയത്. തുടക്കത്തില്‍ അപ്രധാനമായ വേഷങ്ങളിലൂടെയായിരുന്നു മമ്മൂട്ടി വെള്ളിത്തിരയില്‍ തന്റെ സാന്നിധ്യമറിയിച്ചിരുന്നത്. തുടര്‍ന്ന് എം.ടി വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത 'ദേവലോകം' എന്ന സിനിമയിലൂടെ പ്രധാന വേഷത്തിലെത്തിയെങ്കിലും ഈ ചിത്രം പൂര്‍ത്തിയായില്ല. പിന്നീട് കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത 'മേള'എന്ന ചിത്രമാണ് മമ്മൂട്ടിയെ മുന്‍നിരയിലെത്തിക്കുന്നത്.

അവിടെ നിന്ന് കുടുംബനാഥനായും ചോരത്തിളപ്പുള്ള യുവാവായും പൊലീസുകാരനായും എന്നുവേണ്ട ഒട്ടേറെ വേഷങ്ങള്‍ കെട്ടിയാടി. എല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട വേഷങ്ങള്‍. ഇന്നും ഡേറ്റില്ലാത്ത നടനായി ഈ വയസിലും തുടരുന്നത് ആ മനുഷ്യന്‍ സിനിമയോട് കാണിച്ച സമര്‍പ്പണം ഒന്നുകൊണ്ട് മാത്രമാണ്. വിമര്‍ശനങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ട് മമ്മൂട്ടിയുടെ അഭിനയ ജീവിതത്തില്‍. ഈ മനുഷ്യന്‍ മലയാള സിനിമയ്ക്ക് ദോഷം ചെയ്യുമെന്ന രീതിയിലുള്ള ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വന്ന കാലം. ഒരൊറ്റ കഥാപാത്രത്തിലൂടെ വിമര്‍ശകരുടെ നാവടച്ചു മമ്മൂട്ടി. ആ കഥാപാത്രത്തിന്റെ പേര് ജി കൃഷ്ണമൂര്‍ത്തി എന്നായിരുന്നു. 'ന്യൂഡല്‍ഹി'യിലെ ജി കെ ഇന്നും ആണത്തത്തിന്റെ പ്രതീകമാണ്.

ന്യൂഡല്‍ഹിക്ക് ശേഷം മമ്മൂട്ടിക്ക് ഉയര്‍ച്ചകളുടെ സമയമായിരുന്നു. മോഹന്‍ലാല്‍ വന്നപ്പോള്‍ മമ്മൂട്ടി വീഴുമെന്ന്പ്രതീക്ഷിച്ചവര്‍ക്ക് തന്റെ ആവര്‍ത്തിച്ചുള്ള വിജയങ്ങളിലൂടെയായിരുന്നു മറുപടി. അത് ബോക്സോഫീസില്‍ മാത്രമായിരുന്നില്ല. പൊന്തന്‍മാട, വിധേയന്‍, ഒരു വടക്കന്‍ വീരഗാഥ, മൃഗയ, അമരം എന്നിങ്ങനെ വ്യത്യസ്തമായ സൃഷ്ടികളില്‍ തന്റെ ശക്തമായ സാന്നിധ്യം ജ്വലിപ്പിച്ചു നിര്‍ത്തി.

ഓരോ കാലത്തും തന്റെ അഭിനയത്തില്‍ ഉണ്ടായിട്ടുള്ള പിഴവുകള്‍ തിരുത്തിയാണ് മമ്മൂട്ടി കടന്നു പോന്നിട്ടുള്ളത്. ഡാന്‍സ് അറിയില്ലെന്നായിരുന്നു ഒരു കടുത്ത വിമര്‍ശനം. 'ഹരികൃഷ്ണന്‍സ്' എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പമുള്ള ഡാന്‍സ് രംഗത്ത് മമ്മൂട്ടി ഏറ്റുവാങ്ങിയ കൂവലിന് കണക്കില്ലായിരുന്നു. ആ കുറവ് ഏതാണ്ടൊരു പരിധി വരെ പരിഹരിച്ചിരിക്കുന്നു. ഇന്ന് മമ്മൂട്ടി ഡാന്‍സ് ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ ഒപ്പം ചുവടുവയ്ക്കുന്നു. ആ പരിമിതിയെ മറികടന്നു എന്നല്ല, മറികടക്കാനുള്ള തീവ്രമായ ശ്രമം നടത്തുകയായിരുന്നു എന്ന് മമ്മൂട്ടി തന്നെ പറയുന്നു.

കോമഡി വഴങ്ങില്ല എന്നായിരുന്നു മറ്റൊരു ആരോപണം. അടുത്ത കാലത്ത് റെക്കോര്‍ഡു വിജയങ്ങള്‍ നേടിയിട്ടുള്ള മമ്മൂട്ടിച്ചിത്രങ്ങളെല്ലാം കോമഡിച്ചിത്രങ്ങളാണെന്നതാണ് അതിനുള്ള മറുപടി. ജില്ലാ കളക്ടര്‍ ജോസഫ്അലക്സിന്റെ ശരീര ഭാഷ മമ്മൂട്ടിക്ക് എളുപ്പം വഴങ്ങും. എന്നാല്‍ നിരക്ഷരനായ പോത്തുകച്ചവടക്കാരന്‍ രാജമാണിക്യമായുള്ള പകര്‍ന്നാട്ടത്തിലൂടെ പുതിയൊരു അഭിനയ രീതി കാഴ്ചവയ്ക്കാനും അത് ഒരു തരംഗമാക്കി മാറ്റാനും മമ്മൂട്ടിക്ക് കഴിഞ്ഞു. മലയാളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല മമ്മൂട്ടിയുടെ അഭിനയ മികവ്. ഇംഗ്ലീഷ്, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള ഇദ്ദേഹം മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചുതവണ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും, 12 തവണ ഫിലിംഫെയര്‍ (ദക്ഷിണേന്ത്യന്‍) പുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998-ല്‍ ഭാരത സര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചു. 2010 ജനുവരിയില്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ആ വര്‍ഷം ഡിസംബറില്‍ തന്നെ ഡോകടറേറ്റ് നല്‍കി കാലിക്കറ്റ് സര്‍വകലാശാലയും ആദരിച്ചു.

വിജയത്തിന്റെ പടവുകള്‍ ഒറ്റയ്ക്ക് കീഴടക്കിയ നടന്മാര്‍ വളരെക്കുറച്ചേ മലയാള സിനിമയില്‍ ഉള്ളു. അതില്‍ പ്രധാനി. എതിര്‍പ്പുകളെയും പ്രതിബന്ധങ്ങളെയും തട്ടിത്തകര്‍ത്ത് മുന്നേറിയ കരുത്തനാണ് ഈ ഒറ്റയാന്‍. ആരുണ്ട് നേര്‍ക്ക് നിന്ന്ചോദിക്കാന്‍? ആരുണ്ട് ഈകുതിപ്പിന് തടയിടാന്‍? ജീവിതം എന്ന മഹാസമസ്യയെ പോരാട്ടത്തിലൂടെ കീഴടക്കിയ വ്യക്തിയുടെ ജൈത്രയാത്രയാണ് അത്
മലയാളത്തിന്റെ ഒറ്റയാന്‍ മെഗാസ്റ്റാര്‍ അറുപത്തിയെട്ടിന്റെ നിറവില്‍
Join WhatsApp News
മമൂട്ടി നല്ല നടന്‍ ആണ് പക്ഷേങ്കി .. 2019-09-08 09:25:32
 ഇത്രയും വെക്തി പൂജ വേണോ? വെയിലും കാറ്റും കൊള്ളാതെ AC മുറിയില്‍ ഇരുന്നാല്‍ പലരും ചെറുപ്പം വിടില്ല. കൂടെ തൊലിയുടെ അടിയില്‍ ബൊര്‍ടെക്സ്  കുത്തി നിറക്കാന്‍ ഉള്ള പണവും വേണം. ബെസ്റ്റ് wishes മമ്മൂട്ടി!
ഞാൻ ഒരു പുഴുവാണ് 2019-09-08 11:14:37
ഞാൻ ഒരു പുഴുവാണ് 
എന്റെ ജീവിതം കുഴിമാടത്തിലാണ്  
അവിടെ ഞാൻ കാത്തിരിപ്പാണ് 
നിങ്ങളെ കാത്തു, സുന്ദരന്മാരെ 
സുന്ദരികളെ , വിശപ്പകറ്റാൻ. 
സൂപ്പർ ആണെങ്കിൽ നല്ലത് 
മെഗായാണെങ്കിൽ അതിലും നല്ലത് 
നിങ്ങളിൽ തുരന്നു കേറി തിന്നും 
നിങ്ങൾ പാലും തേനും കൊണ്ട് 
കൊഴുപ്പിചെടുത്തു നിങ്ങളുടെ മേദസ്സ്,
കണ്ണും , കരളും ഹൃദയവും .
അറിയാം പണ്ട് നിന്റെ മേനിയിൽ- 
ഞാൻ  ഇഴഞ്ഞു കേറിയപ്പോൾ 
നിന്റെ കിങ്കരന്മാർ എന്നെ പിടിച്ചു -
ഞെരിച്ചു കൊന്നു ദൂരെത്തെറിഞ്ഞു 
എന്നിട്ട അട്ടഹസിച്ചു ഇത്തിരയില്ലാത്ത -
പുഴുവിന് ഇത്ര ദർപ്പമോ ?
തിന്നു ഞാൻ അവരെയൊക്കെ പണ്ടേ 
തിന്നു
ലോകം കിടുപ്പിച്ച ഹിറ്റ്ലറെ, സ്റ്റാലിനെ 
മുസോളിനിയെ സുന്ദരി മെർലിൻ മെന്ഡറായോ 
തിന്നും ഞാൻ എല്ലാത്തിനേം 
മമ്മൂട്ടിയെ , മോഹൻലാലിനെ 
പീഡന വിദഗ്‌ധൻ ദിലീപിനെ 
തിന്നും കവികളെ, സാഹിത്യകാരന്മാരെ 
അവാർഡ് വീരന്മാരെ പൊന്നാടക്കാരെ 
ട്രംപിനെ , മോദിയെ , തിന്നും യേശുവിനെ 
കൃഷ്ണനെ, ബുദ്ധനെ തിന്നും എല്ലാത്തിനേം 
ഇത്തിരിയില്ലാത്ത ഈ പുഴു തിന്നു നിന്നെ-
യൊക്കെ  വെറും അസ്ഥിപഞ്ജരമാക്കിമറ്റും
ഓർമ്മവച്ചുകൊള്ളുക അതാണ് നല്ലത്  (വിദ്യാധരൻ )
  
68 ലും കറുത്ത രോമം 2019-09-08 20:44:06
 ചായം തേച്ചുമിനുക്കി കറുപ്പിച്ച മുടിയും താടിയും കൂടെ ടര്‍കിക്ക് ബട്ടര്‍ കുത്തി നിറക്കുന്നപോലെ തൊലിയുടെ അടിയില്‍ വേറെ കെമിക്കല്‍സ്. നിനക്ക് ഒക്കെ നാണം ഇല്ലേ ഫിലിം സ്റ്റാര്‍സിനെ ചുമന്നുകൊണ്ടു നടക്കാന്‍.
Simon 2019-09-08 22:30:52
68-ലെ കറുത്ത രോമക്കാരൻ-പ്രതികരണകർത്താവ് എഴുതിയതിനോട് പൂർണ്ണമായും യോജിക്കുന്നു. "നിന്നൊക്കൊക്കെ നാണമില്ലെടാ ഒരു ഫിലിം സ്റ്റാറിനെ" ചുമന്നുകൊണ്ട് നടക്കാൻ."

സുകുമാർ അഴിക്കോട് മരിക്കുന്നതിന് മുമ്പ് പറഞ്ഞത് ഓർമ്മിക്കുന്നു, "താനും മമ്മൂട്ടിയെപ്പോലെ, മോഹൻലാലിനെപ്പോലെ വിഗ് വെച്ച് നടന്നാൽ, ചായം തേച്ച് നടന്നാൽ" തന്നെയും ജനം ചെറുപ്പക്കാരനായി കരുതും". സുകുമാർ അഴിക്കോട് മാത്രമല്ല സാമാന്യം വിവരമുള്ളവരാരും ഇങ്ങനെ സിനിമ നടന്മാരെ പൊക്കിക്കൊണ്ട് നടക്കില്ല.

മമ്മൂട്ടി നല്ല നടനാണ്. സിനിമകൾ ആസ്വദിച്ചുകൊള്ളുക! സിനിമയ്ക്ക് പുറത്തുള്ള മമ്മൂട്ടിയെ  ഇത്രമാത്രം ആരാധിക്കാൻ അദ്ദേഹം ഒരു ബുദ്ധിജീവിയോ, പ്രധാനമന്ത്രിയോ, മദർ തെരസായോ അല്ല. 

ഒരാളിന്റെ താടിയും മുഖവും തലമുടിയും കണ്ടു സൗന്ദര്യം ആസ്വദിക്കുന്നതിനുപകരം പുറത്ത് കാറ്റുകൊണ്ട്, പൂക്കളെയും ചെടികളെയും നോക്കി നടന്നാൽ മനസിന് കൂടുതൽ ഉന്മേഷം ലഭിക്കും.  സ്വയം സൗന്ദര്യവും വർദ്ധിക്കും. 

സിനിമ നടന്മാരിൽ നിരവധിപേർ അഭിനയിക്കാൻ മിടുക്കരാണെങ്കിലും ഭൂരിഭാഗം പേരുടെയും തലയിൽ ഒന്നും കാണണമെന്നില്ല. (Brainless) ദിലീപിനെപ്പോലെ സ്ത്രീലമ്പടന്മാരും ആരാധന മൂർത്തികൾ തന്നെ. 

ഫൊക്കാന നേതാക്കന്മാരും ഫോമാ നേതാക്കന്മാരും മമ്മൂട്ടിയെയും മോഹൻലാലിനെയും മറ്റു സിനിമാനടന്മാരെയും എഴുന്നള്ളിക്കാനായി ഉത്സാഹം കാണിക്കുന്നു. കംപ്യൂട്ടറിന്റെ മുമ്പിൽ കുറച്ചു സമയം ചിലവഴിച്ച് അറിവ് നൽകുന്ന വിവരങ്ങൾ തേടാനുള്ള സമയം മിക്ക നേതാക്കന്മാർക്കും ലഭിക്കാറില്ല. പലർക്കും ഫോട്ടോ ഫോബിയായും ബാധിച്ചിരിക്കുന്നു. 
Mathew V. Zacharia, New Yorker 2019-09-09 09:52:36
A moment of self examination: From the funeral service of Mar Thoma Church “ My brethren, As I was passing by Hades I saw open tombs into which all kinds of mighty men had entered. Many strong men dwelt in them. Their footprints led to destruction. Ugly spiders had woven their webs into them. Then I sat beside them and spoke thus to my Soul in great sow or and agony: If this is the end of human life , why do kings and lords hoard up gold?. If this is our end, why are the the rich proud of their riches? If this is our end , why should the wise take pride in their wisdom? If this is our end, why do the beautiful exult in their beauty? If this this is our end, why are those in authority proud of their power? If this is our end, why should the young feel proud of their youthful strength? O David, the divine musician, come with your harp and sing to us that man is a short-lived being and that his days pass as a vapour and wither as the flowers of the field. Therefor, O God who raise the dead , we praise you. Let us cry aloud and say: Praise to you, LORD OF ALL. Mathew V. Zacharia, New Yorker
J.Mathew 2019-09-09 10:25:48
മമ്മൂട്ടി ഒരു നല്ല നടൻ തന്നെ. അദ്ദേഹത്തിന്റെ
അഭിനയം ജനങ്ങൾ ഇഷ്ടപ്പെടുന്നത് കൊണ്ടാണല്ലോ
ഇത്രയുംകാലം അദ്ദേഹത്തിന് മലയാളത്തിൽ പിടിച്ചു
നിക്കാൻ കഴിഞ്ഞത്. പ്രേംനസിറും വിൻസെന്റും
പ്രധാന വേഷത്തിൽ അഭിനയിച്ച കാലചക്രം എന്ന
സിനിമയിൽ ഒരു തോണിക്കാരന്റെ ചെറിയ
വേഷത്തിൽ അഭിനയിച്ച മമ്മൂട്ടി പിന്നീട് നായകനായ
സിനിമയിൽ നസിർ അഭിനയിച്ചിട്ടുണ്ട്.മമ്മൂട്ടി
നായകനായ സിനിമകളിൽ വിൻസെന്റ് അപ്രധാന
വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.ഇതൊക്കെ കാലചക്രം
തിരിയുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളാണ്.അർഹത
ഉള്ളവരെ അംഗീകരിക്കുക. അല്ലാതെ അസൂയപ്പെട്ടിട്ടു
കാര്യമില്ല
Dr. Know 2019-09-09 13:05:32
ഒരു നടന്റെയോ നടിയുടെയോ അതുപോലെ ഏത് പ്രഫഷനായാലും അതിലെ കഴിവുറ്റവരെ അഭിനന്ദിക്കന്നതിൽ ഒരു തെറ്റുമില്ല  . പക്ഷെ ഒരു നടൻ മെഗായാണ് സൂപ്പറാണ് അല്ലെങ്കിൽ ഒരു ഡോക്ട്ടർ ദൈവമാണ് എന്നൊക്കെ ചിന്തിക്കുന്നത് മലയാളിക്കും തമിഴർക്കുമുള്ള ഒരു പ്രത്യേകതയാണ് (ഇൻഡ്യാക്കാർക്ക് പൊതുവെയുള്ള സ്വഭാവം എന്ന് പറയുന്നതിലും തെറ്റില്ല ) അതിനോട് യോജിക്കാൻ കഴിയില്ല . അമേരിക്കയിലുള്ളവർക്ക് ഇത് പൊതുവേ കാണാറില്ല.  അതുപോലെ ഒരു പള്ളിയിലെ അച്ഛനെയോ, അല്ലെങ്കിൽ നീണ്ട പേരുള്ള കൂറിലോസ്‌മാർതിയോഫെലിസ്മാർ ബെനഡിക്റ്റ്ടിക്ക് , ശക്തിമാൻസമാധാനന്ദതരികദാത്മാ സദ്ഗുരു എന്നൊക്കെ കേൾക്കുമ്പോൾ അവരുടെ കാലിൽ സാഷ്ടാഗം വീഴുന്ന പരിപാടി , വിദ്യാഭ്യാസം ഇല്ലാത്തവരും ഉണ്ടെങ്കിലും ചിന്തിക്കാത്തവരും ദുര്ബലരുമായ വിധേയരുടെ സ്വഭാവമാണ് .  ഇല്ലാത്തത് ഊതി വീർപ്പിച്ചു കാണിച്ചിട്ട് മനുഷ്യരെ പൊട്ടാരാക്കി അവരുടെ പുറത്ത് കയറി ഇരുന്ന് സഞ്ചരിക്കുന്നവരാണ് ഇന്ത്യയിലെ രാഷ്ട്രീയക്കാരും നടന്മാരും മത നേതാക്കളും . അമേരിക്കയിൽ ഇപ്പോൾ ട്രംപും അതൊക്കെയാണ് കാണിക്കുന്നത് . ഇല്ലാത്തത് ഉണ്ടെന്ന് കാണിക്കുക .  ഇവിടെ കമെന്റ് എഴുതുന്നവർ അറിയുന്നില്ല അവർ അവരുടെ സൈക്കോളജിക്കൽ പ്രൊഫൈലാണ് വായനക്കാരുടെ മുന്നിൽ വെളിപ്പെടുത്തുന്നതെന്ന് . ഇവരൊക്കെ നല്ല പഠന വിഷയങ്ങളാണ് 
Anthappan 2019-09-09 13:25:29
When you make some argument that should be evidence based.  There is no proof that Jesus was resurrected or he raised the dead but  the brevity of life on the earth is evident on a daily basis .  
Jesus Christ may be the most famous man who ever lived. But how do we know he did?  Most theological historians, Christian and non-Christian alike, believe that Jesus really did walk the Earth. They draw that conclusion from textual evidence in the Bible, however, rather than from the odd assortment of relics parading as physical evidence in churches all over Europe. That's because, from fragments of text written on bits of parchment to overly abundant chips of wood allegedly salvaged from his crucifix, none of the physical evidence of Jesus' life and death hold up to scientific scrutiny.

Perhaps the most famous religious relic in the world, the Shroud of Turin, is believed by many to be the burial cloth of Jesus. The 14-by-4-foot linen blanket, which bears the ghostly image of a man's body, has been worshipped by millions of pilgrims in a cathedral in Turin, Italy. But scientifically speaking, the Shroud of Turin is a fake.

Radiocarbon dating of the shroud has revealed that it does not date to the time of Christ but instead to the 14th century; coincidentally, that's when it first appeared in the historical record. In a document written in 1390, Bishop Pierre d'Arcis of France claimed the image of Jesus on the cloth was "cunningly painted," a fact "attested by the artist who painted it."

So it is ridiculous to quote Mar Thoma, Yacoba, Pentecost, religious believes and misguide people.  it is a hallucination that you would be raised from dead and live here again . so it is again good for you to enjoy the life on earth and sing that beautiful song Vayalar wrote , 
                               "ചന്ദ്ര കളഭം ചാര്‍ത്തിയുറങ്ങും തീരം
                                ഇന്ദ്ര ധനുസ്സിന്‍ തൂവല്‍ കൊഴിയും തീരം
                                ഈ മനോഹര തീരത്തു തരുമോ
                                ഇനിയൊരു ജന്മം കൂടി
                                എനിക്കിനിയൊരു ജന്മം കൂടി (ചന്ദ്ര കളഭം......)
                                ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാത
                                മാനസ സരസ്സുകളുണ്ടോ (2)
                                സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ
                                സ്വര്‍ണ്ണ മരാളങ്ങളുണ്ടോ
                                വസുന്ധരേ വസുന്ധരേ
                                മതിയാകും വരെ ഇവിടെ ജീവിച്ച് മരിച്ചവരുണ്ടോ"

rather than singing the depressing song "samayamaam rathatthil" 

"സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു
എൻ സ്വദേശം കാണ്മതിനു ബദ്ധപ്പെട്ടോടീടുന്നു.

ആകെ അല്പ നേരം മാത്രം എന്റെ യാത്ര തീരുവാൻ
യേശുവേ! നിനക്കു സ്തോത്രം വേഗം നിന്നെ കാണും ഞാൻ

രാവിലെ ഞാൻ ഉണരുമ്പോൾ ഭാഗ്യമുള്ളോർ നിശ്ചയം
എന്റെ യാത്രയുടെ അന്തം ഇന്നലെക്കാൾ അടുപ്പം-
ആകെ അല്പ... " -The dead people cannot hear this song but the people want to sing this and get depressed . Isn't it weird?

live and die on earth rather than going crazy about life after death.   

ഇതെന്തൊരു ലോകം !! 2019-09-09 15:14:24
ഒരു പെണ്ണിനെ വണ്ടിയിലിട്ട് പീഡിപ്പിച്ചിട്ട് ഒരു ചെറുവിരലുപോലും അനക്കാത്ത സമൂഹമാണ് മലയാളികൾ . ദിലീപിന്റ വിർത്തികേടുകൾക്ക് കൂട്ട് നിൽക്കുന്ന അവന്റെ ഫാൻ ക്ളബ്ബും അതുപോലെ മന്ത്രിമാർ എന്നുവേണ്ട സമൂഹത്തിൽ നേതാക്കൾ എന്ന് അഭിനയിച്ചു നടക്കുന്ന വൃത്തികെട്ടവന്മാരുടെ വൃത്തികേടുകളൊക്കെ ഇവന്റെയൊക്കെ കഴിവായി എണ്ണുന്ന മലയാളികൾ , ഫ്രാങ്കോയെ പുണ്യളനായി കാണുന്ന മലയാളികൾ . അഭയ കൊലക്കേസിലെ പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുന്ന വിശ്വാസി സമൂഹം , ആലഞ്ചേരി അച്ചൻ കേരളം എഴുതി വിറ്റാലും അതിന്റെ വിഹിതം കിട്ടിയാൽ മിണ്ടാതിരിക്കുന്ന സമൂഹം . ലോകം കണ്ടതിൽ വച്ചേറ്റവും വലിയ സ്ത്രീ പീഡകൻ  ട്രംപിനെ പിന്തുണക്കുന്ന മലയാളി ഭക്ത സമൂഹം  ഇവന്മാർ നാളെ മാഗ്നലകാരി മറിയെ പീഡിപ്പിച്ചത് ശരിയാണെന്ന് വാദിച്ചാൽ തെറ്റില്ല . അപ്പോഴും കാണും തൊമ്മനും മാത്തുവും ,  നീനാനും  പ്രൈസ് ദി ലോർഡ് പറഞ്ഞുകൊണ്ട് 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക