നടന് കമല്ഹാസന് അപമാനിച്ചെന്ന പരാതിയുമായി ബിഗ് ബോസ് മുന്‍ മല്സരാര്ഥിയും നടിയുമായ മധുമിത. ബിഗ് ബോസ് തമിഴ് പതിപ്പ് അവതാരകനായ കമല്‍ഹാസനെ കൂടാതെ മറ്റ് മല്സരാഥികള്ക്കും എതിരെ മധുമിത പരാതി നല്‍കിയിട്ടുണ്ട്.
മല്സരാര്ഥികള് തന്നെ മാനസികമായി പീഡിപ്പിച്ചോള്, കമല്ഹാസന് വിഷയത്തില്‍ ഇടപെടാതെ മൗനം പാലിച്ചെന്ന് ചെന്നൈ നസ്രത് പേട്ട് പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ മധുമിത ആരോപിക്കുന്നു. ഷോയുടെ നിയമങ്ങള്‍ ലംഘിച്ചതിതെ തുടര്‍ന്ന് മധുമിതയെ ബിഗ് ബോസില്‍ നിന്ന് ഈയിടെ പുറത്താക്കിയിരുന്നു.
കോളജ് വിദ്യാഭ്യാസ കാലത്ത് ബസുകളില്‍ സത്രീകളെ ശല്യം ചെയ്തിരുന്നുവെന്ന ബിഗ് ബോസ് മൂന്നാം പതിപ്പ് മത്സരാര്‍ഥിയും നടനുമായ ശരവണന്റെ പ്രസ്താവനയില്‍ പ്രതികരിക്കാത്ത അവതാരകന് കമല്‍ഹാസന്റെ നടപടി വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ശരവണന്റെ വാക്കുകള്‍ കേട്ട കമല്ഹാസന് പുഞ്ചിരിച്ച് നിന്നതാണ് വിവാദമായത്.
ബിഗ്ബോസ് താരങ്ങളുമായി ആശയവിനിമയം നടത്തവെ ബസുകളില്‍ പോലും സ്ത്രീ യാത്രക്കാര്‍ പലപ്പോഴും ഉപദ്രവിക്കപ്പെടുന്നതായി അവതാരകനായ കമല്ഹാസന് അഭിപ്രായപ്പെട്ടത്. ഈ സമയത്താണ് ബിഗ്ബോസ് വീട്ടിലുണ്ടായിരുന്ന ശരവണന് എഴുന്നേറ്റു നിന്ന് താനും കോളജ് വിദ്യാഭ്യാസ കാലഘട്ടത്തില്‍ ബസുകളില്‍ സ്ത്രീകളെ ശല്യപ്പെടുത്തിയിരുന്നതായി വെളിപ്പെടുത്തിയത്. പിന്നീട് ശരവണനെ തമിഴ് ബിഗ്ബോസില്‍ നിന്ന് പുറത്താക്കിയിരുന്നു.