Image

ഓര്‍ത്തഡോക്സ് - യാക്കോബായ പള്ളി തര്‍ക്കം; ചാപ്പലില്‍ കുര്‍ബാന നടത്തി വിശ്വാസികള്‍

Published on 08 September, 2019
ഓര്‍ത്തഡോക്സ് - യാക്കോബായ പള്ളി തര്‍ക്കം; ചാപ്പലില്‍ കുര്‍ബാന നടത്തി വിശ്വാസികള്‍

കണ്ടനാട്: ഓര്‍ത്തഡോക്സ് - യാക്കോബായ പള്ളി തര്‍ക്കം നിലനില്‍ക്കുന്ന കണ്ടനാട് സെന്‍റ് മേരീസ് പള്ളി ഓര്‍ത്തഡോക്സ് വിഭാഗം തുറന്നു നല്‍കാത്തതിനാല്‍ യാക്കോബായ വിശ്വാസികള്‍ ചാപ്പലില്‍ കുര്‍ബാന നടത്തി.


പള്ളിത്തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം യാക്കോബായ വിഭാഗക്കാര്‍ക്ക് ഓര്‍ത്തഡോക്സ് വിഭാഗം പ്രാര്‍ത്ഥനയ്ക്കായി പള്ളി തുറന്ന് നല്‍കിയിരുന്നില്ല. അതിനാല്‍ കണ്ടനാട് സെന്‍റ് മേരീസ് പള്ളി സമീപത്തുള്ള യാക്കോബായ സഭയുടെ ചാപ്പലില്‍ ആണ് കുര്‍ബാന നടത്തിയത്.


യാക്കോബായ വിഭാ​ഗം വിശ്വാസികള്‍ കുര്‍ബാന നടത്തുന്ന പള്ളി പരിസരത്ത് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇരു വിഭാഗങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ എറണാകുളം കണ്ടനാട് സെന്‍റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗം വൈദികനായ ഐസക് മറ്റമ്മലിന് പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് ഓര്‍ത്തഡോക്സ്- യാക്കോബായ വിഭാ​ഗങ്ങള്‍ തമ്മില്‍ വീണ്ടും സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് സബ് കളക്ടര്‍ എത്തി പള്ളി പൂട്ടിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ ഓര്‍ത്തഡോക്സ് വിഭാഗം ഇന്ന് പ്രതിഷേധദിനം ആചരിക്കുകയാണ്.


ഓര്‍ത്തഡോക്സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക ബാവയുടെ ആഹ്വാനപ്രകാരമാണ് പ്രതിഷേധദിനം ആചരിക്കുന്നത്. സുപ്രീംകോടതി വിധി മറികടന്ന് യാക്കോബായ വിഭാഗത്തിന് പള്ളിയില്‍ കയറാന്‍ അധികാരികള്‍ മൗനാനുവാദം നല്‍കിയെന്ന് ഓര്‍ത്തഡോക്സ് സഭ ആരോപിച്ചു.

Join WhatsApp News
പള്ളി സംരഷണം 2019-09-08 09:13:05
 പള്ളിയും വിശ്വാസികളെയും സംരഷികകുക എന്നത് അവരുടെ ദൈവത്തിനു ഉള്ള ഉത്തരവാദിത്തം ആണ്. പോലിസിനെ അതിനു ഉപയോഗിച്ചാല്‍ പോലീസിന്റെ ചിലവ് പള്ളിക്കാര്‍ കൊടുക്കണം. പൊതുമുതല്‍ ദുര്‍വിനിയോഗം ആണ് ഇത്. നാട്ടുകാര്‍ കരം കൊടുക്കുന്നത്  കുറെ പേരുടെ വിശ്വാസം കാക്കുവാന്‍ അല്ല. അടുത്ത ആഴ്ച കേസ് ഫയല്‍ ചെയ്യും. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക