Image

യുഡിഎഫ് തന്നെ അപമാനിച്ചിട്ടില്ലെന്ന് പി.ജെ.ജോസഫ്

Published on 08 September, 2019
യുഡിഎഫ് തന്നെ അപമാനിച്ചിട്ടില്ലെന്ന് പി.ജെ.ജോസഫ്
കോട്ടയം: യുഡിഎഫ് തന്നെ അപമാനിച്ചിട്ടില്ലെന്ന് പി.ജെ.ജോസഫ്. പാലായില്‍ ജോസ് ടോമിനൊപ്പം പ്രചാരണം എപ്പോഴെന്ന് തീരുമാനിച്ചിട്ടില്ല. പ്രചാരണത്തിന്റെ കാര്യത്തില്‍ ചര്‍ച്ച തുടരുകയാണെന്നും ജോസഫ് പറഞ്ഞു. 

യുഡിഎഫ് പി ജെ ജോസഫിനെ അപമാനിച്ചെന്നും ആത്മാഭിമാനമുണ്ടെങ്കില്‍ പാര്‍ട്ടി വിടണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി പറഞ്ഞിരുന്നു. ഒറ്റയ്ക്ക് പ്രചാരണം നടത്തുമെന്ന ജോസഫിന്‍റെ പ്രസ്താവന യുഡിഎഫിന്‍റെ തകര്‍ച്ചയുടെ തുടക്കമാണ്. ജോസഫിനെ കൂവിവിളിച്ചവരെ നിയന്ത്രിക്കാന്‍ പോലുമായില്ലെന്നും കോടിയേരി പറഞ്ഞിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക