Image

സിപിഎമ്മിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ചത് 22 കോടി രൂപ

Published on 08 September, 2019
സിപിഎമ്മിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ചത് 22 കോടി രൂപ

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ശേഖരിച്ചത് 22 കോടി രൂപ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. 14 ജില്ലകളില്‍ നിന്നായി 22,90,67,326 രൂപയാണ് ശേഖരിച്ചത്.


കോടിയേരിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം...

കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ആഗസ്റ്റ്‌ 13 മുതല്‍ 18 വരെയുള്ള തീയതികളില്‍ സംസ്ഥാന വ്യാപകമായി നടന്ന ഫണ്ട്‌ ശേഖരണത്തില്‍ 14 ജില്ലകളില്‍ നിന്നായി ശേഖരിച്ച 22,90,67,326 രൂപ ബന്ധപ്പെട്ട പാര്‍ടി ഘടകങ്ങള്‍ മുഖ്യമന്തിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ (CMDRF) അടച്ചു.


ജില്ല തിരിച്ചുളള കണക്ക്‌ ചുവടെ.
ജില്ല തുക
1 കാസര്‍കോഡ്‌ - 7930261.00
2 കണ്ണൂര്‍ - 64642704.00
3 വയനാട്‌ - 5600000.00
4 കോഴിക്കോട്‌ - 24620914.00
5 മലപ്പുറം - 25586473.00
6 പാലക്കാട്‌ - 14850906.00
7 തൃശ്ശൂര്‍ - 20557344.00
8 എറണാകുളം - 16103318.00
9 ഇടുക്കി - 6834349.00
10 കോട്ടയം - 6116073.00
11 ആലപ്പുഴ - 7753102.00
12 പത്തനംതിട്ട - 2626077.00
13 കൊല്ലം - 11200386.00
14 തിരുവനന്തപുരം - 14645419.00

ആകെ 22,90,67,326.00

ദുരിതാശ്വാസ ഫണ്ട്‌ ശേഖരണവുമായി അകമഴിഞ്ഞ്‌ സഹകരിച്ച മുഴുവന്‍ ജനങ്ങളെയും അഭിവാദ്യം ചെയ്യുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക