Image

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ രാം ജഠ്‌മലാനി അന്തരിച്ചു

Published on 08 September, 2019
മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ രാം ജഠ്‌മലാനി അന്തരിച്ചു
ന്യൂഡല്‍ഹി : മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ രാം ബൂല്‍ചന്ദ്‌ ജഠ്‌മലാനി (95)അന്തരിച്ചു. ഞായറാഴ്‌ച രാവിലെ ഡല്‍ഹയിലെ വസതിയിലായിരുന്നു അന്ത്യം.

വാജ്‌പേയി സര്‍ക്കാരില്‍ നിയമമന്ത്രിയായിരുന്നു. പിന്നീട്‌ ബിജെപിയില്‍ നിന്ന്‌ രാജിവെച്ചു. 1923 സെപ്‌തംബര്‍ 14ന്‌ സിന്ധ്‌ പ്രവിശ്യയിലെ ശിഖാര്‍പൂരില്‍ ജനിച്ചു. വിഭജനാനന്തരം മുംബൈയിലേക്ക്‌ താമസം മാറി.

18ാമത്തെ വയസില്‍ അഭിഭാഷകനായ അദ്ദേഹം ഇന്ദിര ഗാന്ധി, രാജീവ്‌ ഗാന്ധി വധക്കേസുകളില്‍ പ്രതികളുടെ അഭിഭാഷകനായിരുന്നു. 1959ല്‍ കെ എം നാനാവതിസ്റ്റേറ്റ്‌ ഓഫ്‌ മഹാരാഷ്‌ട്ര കേസിലെ പ്രോസിക്യൂട്ടറായിരുന്നു.

സുപ്രീംകോടതിയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകരില്‍ ഒരാളായ ജഠ്‌മലാനി ബാര്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയുടെ ചെയര്‍മാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്‌. നിലവില്‍ ആര്‍ജെഡിയുടെ രാജ്യസഭാ അംഗമാണ്‌.

രത്‌ന ജഠ്‌മലാനി, ദുര്‍ഗ ജഠ്‌മലാനി എന്നിവര്‍ ഭാര്യമാരാണ്‌. രണ്ട്‌ ആണ്‍മക്കളും രണ്ട്‌ പെണ്‍മക്കളുമുണ്ട്‌. മക്കളായ മഹേഷ്‌ ജഠ്‌മലാനിയും റാണി ജഠ്‌മലാനിയും പ്രമുഖ അഭിഭാഷകരാണ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക