Image

വേണ്ടത്ര തെളിവുകളില്ല; തുഷാര്‍ വെള്ളാപ്പള്ളിക്ക്‌ എതിരായ കേസ്‌ യുഎഇ കോടതി തള്ളി

Published on 08 September, 2019
 വേണ്ടത്ര തെളിവുകളില്ല; തുഷാര്‍ വെള്ളാപ്പള്ളിക്ക്‌ എതിരായ കേസ്‌ യുഎഇ കോടതി തള്ളി
യുഎഇ: ബിഡിജെഎസ്‌ സംസ്ഥാന അധ്യക്ഷനവും എന്‍ഡിഎ സംസ്ഥാന കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെയുള്ള വണ്ടി ചെക്ക്‌ കേസ്‌ കോടതി തള്ളി. 

തെളിവുകളുടെ അഭാവത്തിലാണ്‌ കോടതി കേസ്‌ തള്ളിയത്‌. ഇന്ന്‌ വൈകുന്നേരം നാല്‌ മണിക്ക്‌ തുഷാര്‍ മാധ്യമങ്ങളെ കാണുന്നുണ്ട്‌. നാസില്‍ അബ്ദുള്ള എന്നയാളായിരുന്നു തുഷാറിനെതിരെ പരാതി നല്‍കിയിരുന്നത്‌.

പത്ത്‌ വര്‍ഷം മുമ്‌ബ്‌ നടന്ന സംഭവം എന്ന പേരിലായിരുന്നു നാസില്‍ പരാതി നല്‍കിയത്‌. 

എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയില്‍ അജ്‌മാനില്‍ ഉണ്ടായിരുന്ന ബോയിങ്ങ്‌ കണ്‍സ്‌ട്രക്ഷന്‍സിന്റെ സബ്‌ കോണ്‍ട്രാക്ടര്‍മാരായിരുന്നു പരാതിക്കാരനായ നാസില്‍ അബ്ദുള്ളയുടെ കമ്‌ബനി.

 കമ്‌ബനി നഷ്ടത്തിലായപ്പോള്‍ വിറ്റ്‌ നാട്ടിലേക്ക്‌ വന്നസമയത്ത്‌ നാസില്‍ അബ്ദുള്ളയ്‌ക്ക്‌ കൈമാറിയ ചെക്കിന്റെ പേരിലായിരുന്നു പരാതി.

നേരത്തെ തന്നെ കുടുക്കിയതാണെന്ന്‌ തുഷാര്‍ പറഞ്ഞിരുന്നു. ഇത്‌ സാധൂകരിക്കുന്ന നാസിലിന്റെ ഫോണ്‍ സംഭാഷണവും പുറത്തെത്തിയിരുന്നു. 

പേരുവെളിപ്പെടുത്താത്ത മറ്റൊരാള്‍ക്ക്‌ അഞ്ചുലക്ഷം രൂപ നല്‍കിയാല്‍ തുഷാറിന്റെ ബ്ലാങ്ക്‌ ചെക്ക്‌ തനിക്ക്‌ ലഭിക്കുമെന്ന്‌ അബ്ദുള്ള സുഹൃത്തിനോട്‌ പറയുന്നതാണ്‌ശബ്ദരേഖയിലുളളത്‌. 

തുഷാറിന്റെ ഒരു ബ്ലാങ്ക്‌ ചെക്ക്‌ തുഷാറിനൊപ്പമുള്ള ഒരാളുടെ കയ്യില്‍ ഉണ്ട്‌. അയാള്‍ക്ക്‌ കേസ്‌ കൊടുക്കാന്‍ താത്‌പര്യമില്ല. അഞ്ചു ലക്ഷം രൂപ നല്‍കിയാല്‍ ആ ചെക്ക്‌ തന്റെ കയ്യില്‍ കിട്ടും.

 അതുപയോഗിച്ച്‌ തുഷാര്‍ ഉടന്‍ ദുബായിയില്‍ വരുമ്‌ബോള്‍ കേസ്‌ കൊടുത്ത്‌ പൂട്ടാനാണ്‌ തന്റെ പരിപാടിയെന്നും ഇതിനായി അഞ്ചു ലക്ഷം സംഘടിപ്പിക്കുന്ന കാര്യവുമാണ്‌ പറയുന്നത്‌.

തുക എഴുതാത്ത ബ്ലാങ്ക്‌ ചെക്ക്‌ സംഘടിപ്പിക്കാന്‍ അഞ്ച്‌ ലക്ഷം രൂപ വേണമെന്നും കേസ്‌ കഴിഞ്ഞ്‌ കിട്ടുന്ന തുക പാതി വീതം പങ്കുവെയ്‌ക്കാമെന്നുമാണ്‌ പറയുന്നത്‌. തുഷാര്‍ ഇത്തരത്തില്‍ പലരെയും വിശ്വാസത്തിലെടുത്ത്‌ ബ്ലാങ്ക്‌ ചെക്ക്‌ ഒപ്പിട്ടു നല്‍കിയിട്ടുണ്ടെന്നും പറയുന്നു.

 തുഷാര്‍ കുടുങ്ങിയാല്‍ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ കുലുങ്ങുമെന്നും പണം ഉടന്‍ തന്ന്‌ ഒത്തുതീര്‍പ്പിനെത്തുമെന്നും പറയുന്നുണ്ട്‌.

തുഷാര്‍ അടുത്ത ദിവസം തന്നെ ദുബായിലെത്തുന്നുണ്ടെന്നും അപ്പോള്‍ തന്നെ കുടുക്കണമെന്നുമാണ്‌ പറയുന്നത്‌. 

ദുബായിയില്‍ കേസ്‌ കൊടുത്താല്‍ ശരിയാവില്ലെന്നും ഷാര്‍ജയില്‍ കേസ്‌ കൊടുക്കാമെന്നും നാസില്‍ പറയുന്നുണ്ട്‌. ദുബായില്‍ കേസ്‌ കൊടുത്താന്‍ നാട്ടിലെ നിയമം തുണയാകില്ല.

സംഭവം കയറി കത്തിയാല്‍ വെള്ളാപ്പള്ളി നടേശനില്‍ നിന്നും പെട്ടെന്ന്‌ ഒത്തുതീര്‍പ്പിന്‌ വരുമെന്നും ചുരുങ്ങിയത്‌ ആറ്‌ ദശലക്ഷം ദിര്‍ഹമെങ്കിലും ഒത്തുതീര്‍പ്പ്‌ ചര്‍ച്ചയിലൂടെ കിട്ടുമെന്നും സംഭാഷണത്തില്‍ നാസില്‍ പ്രതീക്ഷ വെയ്‌ക്കുന്നു. 

തനിക്ക്‌ തരാനുള്ള പണം കുറെയൊക്കെ തന്നിട്ടുള്ള തുഷാറിന്‌ ഒരു പൈസ പോലും കിട്ടിയിട്ടില്ല എന്ന്‌ താന്‍ പറഞ്ഞാല്‍ അത്‌ തെളിയിക്കാന്‍ കഴിയില്ലെന്നും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക