Image

നിങ്ങളുടെ ബഹിരാകാശ ദൗത്യങ്ങള്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നു `ചന്ദ്രയാന്‍-2' ദൗത്യത്തെ പ്രശംസിച്ച്‌ നാസ

Published on 08 September, 2019
നിങ്ങളുടെ ബഹിരാകാശ ദൗത്യങ്ങള്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നു `ചന്ദ്രയാന്‍-2' ദൗത്യത്തെ പ്രശംസിച്ച്‌ നാസ

 വാഷിങ്‌ടണ്‍: ഐഎസ്‌ആര്‍ഒ യുടെ ചാന്ദ്രയാന്‍-2 ദൗത്യത്തെ പ്രശംസിച്ച്‌ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. 

ചാന്ദ്ര ദൗത്യത്തിന്റെ അവസാന ഘട്ടത്തില്‍ ലാന്‍ഡറുമായുള്ള ഓര്‍ബിറ്ററിന്റെ ബന്ധം നഷ്ടമായെങ്കിലും അത്‌ പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഇസ്രോ തുടരുന്നതിനിടെയാണ്‌ നാസയുടെ അഭിനന്ദനം. 

ബഹിരാകാശ ദൗത്യങ്ങളെല്ലാം ബുദ്ധിമുട്ടേറിയതാണ്‌. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പര്യവേഷണ വാഹനമിറക്കാനുള്ള ഐഎസ്‌ആര്‍ഒയുടെ ചന്ദ്രയാന്‍-2 ദൗത്യത്തെ പ്രശംസിക്കുന്നു. നിങ്ങളുടെ ബഹിരാകാശ ദൗത്യങ്ങള്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നു.

വരും കാല ബഹിരാകാശ പദ്ധതികള്‍ നമ്മുക്ക്‌ ഒരുമിച്ച്‌ യാഥാര്‍ത്ഥ്യമാക്കാം എന്നു പ്രതീക്ഷിക്കുന്നു'.. നാസയുടെ ട്വീറ്റില്‍ പറയുന്നു.ഐഎസ്‌ആര്‍ഒയുടെ നേട്ടങ്ങള്‍ തങ്ങളെ പ്രചോദിപ്പിക്കുന്നതാണെന്ന്‌ നാസ ട്വീറ്റ്‌ ചെയ്‌തു.

ഭൂമിക്കും ചന്ദ്രനും ഇടയിലുള്ള 3,84,000 കിലോമീറ്ററില്‍ 3,83,998 കിലോമീറ്റര്‍ ദൂരവും വിജയകരമായി സഞ്ചരിച്ചാണ്‌ ലാന്‍ഡറുമായുള്ള ബന്ധം അവസാന നിമിഷം നഷ്ടമാകുന്നത്‌. 

ചന്ദ്രയാന്‍-2 ഓര്‍ബിറ്റര്‍ ഇപ്പോഴും ചന്ദ്രന്റെ ഭ്രമണപഥത്തിലാണ്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക