Image

സെറീനയെ വീഴ്ത്തി ബിയാന്‍ക യു എസ് ഓപ്പണ്‍ വനിതാ കിരീടം നേടി

Published on 07 September, 2019
സെറീനയെ വീഴ്ത്തി ബിയാന്‍ക യു എസ് ഓപ്പണ്‍ വനിതാ കിരീടം നേടി
ന്യൂയോര്‍ക്ക്: കലാശപ്പോരാട്ടത്തില്‍ സെറീന വില്യംസിനെ വീഴ്ത്തി കാനഡയുടെ കൗമാരതാരം ബിയാന്‍ക ആന്‍ഡ്രെസ്ക്യു യു എസ് ഓപ്പണ്‍ വനിത സിംഗിള്‍സ് കിരീടം സ്വന്തം പേരിലെഴുതി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു 19കാരിയായ ബിയാന്‍കയുടെ വിജയം. ഏഴാം കിരീടം ലക്ഷ്യമിട്ടുവന്ന മുപ്പത്തിയേഴുകാരിയായ സെറീനയെ അട്ടിമറിച്ച് ബിയാന്‍ക ലോകത്തിന്റെ മനം കവര്‍ന്നു. കഴിഞ്ഞ തവണ ജപ്പാന്‍കാരി നവോമി ഒസാക്കയോടു പൊരുതി വീണ സെറീന മികച്ച പോരാട്ടത്തിന്റെ കെട്ടഴിച്ചുവെങ്കിലും ബിയാന്‍കയുടെ ചുറുചുറുക്കിന് മുന്നില്‍ പരാജയം സമ്മതിച്ചു. തുടര്‍ച്ചയായ മൂന്നാം  ഫൈനലിലാണ്  സെറീന വില്യംസ് കീഴടങ്ങുന്നത്.

സെറീനയെ ആരാധിച്ച് രണ്ടുവര്‍ഷം മുമ്പ് പ്രഷഫണല്‍  ടെന്നിസ് താരമായ ബിയാന്‍കയ്ക്ക്  ആരാധനാമൂര്‍ത്തിയെ തന്നെ കീഴടക്കി ആദ്യ ഗ്രാന്‍സ്ലാം കിരീടം. ഫ്‌ലഷിങ് മെഡോസില്‍ ഷറപ്പോവയ്ക്ക് ശേഷം കിരീടമുയര്‍ത്തുന്ന ആദ്യ കൗമാരതാരമാണ് ബിയാന്‍ക. ഒരു മേജര്‍ ടെന്നിസ് ടൂര്‍ണമെന്റ് സ്വന്തമാക്കുന്ന ആദ്യ കനേഡിയന്‍ താരമാണ് ബിയാന്‍ക. ആദ്യസെറ്റ് തന്നെ അട്ടിമറിയുടെ സൂചനല്‍കി 6–3ന് ബിയാന്‍ക സ്വന്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക