Image

നിര്‍ഭാഗ്യങ്ങളിലൂടെയുളള യാത്ര: ട്രെയിന്‍ തട്ടി മലയാളി ബാലന്‍ മരിച്ചു

ടാജ് മാത്യു Published on 07 September, 2019
നിര്‍ഭാഗ്യങ്ങളിലൂടെയുളള യാത്ര: ട്രെയിന്‍ തട്ടി മലയാളി  ബാലന്‍ മരിച്ചു
ന്യൂയോര്‍ക്ക്: ഹ്യൂലെറ്റില്‍ ഭിഷഗ്വര ദമ്പതികളായ ഡോ. സാബുവിന്റെയും ഡോ. മേരി ജോണിന്റെയും ഇളയ പുത്രന്‍ ജോണ്‍ സാബു (15) ട്രെയിന്‍ തട്ടി മരിച്ചു. ഹ്യൂലറ്റ് ഹൈസ്‌കൂളില്‍ ടെന്‍ത് ഗ്രേഡ് വിദ്യാര്‍ഥിയായിരുന്നു.

നിര്‍ഭാഗ്യങ്ങളിലൂടെയുളള യാത്രയാണ്ജോണിനെ മരണത്തിലേക്ക് എത്തിച്ചത്. ദിവസവും റെയില്‍റോഡിന് എതിര്‍വശമുളള സ്‌കൂളില്‍ ജോണിനെ ഇറക്കിയിട്ടാണ് മാതാപിതാക്കള്‍ ജോലിക്കു പോകാറുളളത്. സംഭവ ദിവസമായ സെപ്റ്റംബര്‍ 6 വെളളിയാഴ്ചയും പതിവു പോലെ മകനെ സ്‌കൂളില്‍ ഇറക്കിയിട്ട് മാതാപിതാക്കള്‍ ജോലിക്കു പോയി. പക്ഷേ സ്‌കൂള്‍ പടിക്കലെത്തിയ ജോണ്‍ ക്ലാസില്‍ അത്യാവശ്യം വേണ്ട ഫയല്‍ മറന്നു. മാതാപിതാക്കളെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി വീട്ടിലേക്ക് ധൃതിയില്‍ നടന്നു പോയി ഫയലെടുത്ത് തിരിച്ചുവന്ന ജോണ്‍ ഏറെ തിടുക്കത്തില്‍ റെയില്‍ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കവെയാണ് എതിരെ വന്ന ട്രെയിന്‍ തട്ടിയത്.റെയില്‍റോഡ് ബാരിയര്‍ കാണാതെ പോയതാണോ അവഗണിച്ചതാണോ എന്ന് തിട്ടപ്പെടുത്താനായിട്ടില്ല.

ഡോ. സാബു ജോണ്‍ ആര്യപ്പള്ളില്‍ കുറവിലങ്ങാട് സ്വദേശിയാണ്. തിരുവല്ല സ്വദേശിയാണ് ഡോ. മേരി ജോണ്‍ മല്ലപ്പള്ളില്‍.മൂത്ത പുത്രന്‍ജേക്കബ്

ഇടവക വികാരി ഫാ. ജോണ്‍ മേലേപ്പുറത്തിന്റെ കാര്‍മികത്വത്തില്‍ വസതിയില്‍ നടന്ന പ്രാര്‍ഥനാ ശുശ്രൂഷയില്‍ ഇടവക സമൂഹം കൂട്ടമായി പങ്കെടുത്തു. താങ്ങാനാവാത്ത വേദന ഹൃദയത്തിലൊതുക്കിയ മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ പലരും ശ്രമിച്ചെങ്കിലും അതൊക്കെ പരാജയപ്പെട്ട പ്രതീതിയായിരുന്നു. പ്രാര്‍ഥനയില്‍ പിടിച്ചു നില്‍ക്കുക എന്ന് ആശ്വസിപ്പിക്കാനെ ഏവര്‍ക്കും കഴിഞ്ഞുളളൂ.

ഇടവകയിലെ സണ്‍ഡേ സ്‌കൂള്‍ അധ്യാപികയാണ് മാതാവ് ഡോ. മേരി ജോണ്‍. ഏറെ തിരക്കുളള നെഫ്്‌റോളജിസ്റ്റാണെങ്കിലും ആധ്യാത്മിക കാര്യങ്ങള്‍ക്ക് നമ്മള്‍ ശ്രമിച്ചാല്‍ സമയം കണ്ടെത്താനാകും എന്ന് വിദ്യാര്‍ത്ഥികളെ ഉപദേശിച്ചിരുന്ന പ്രിയപ്പെട്ട ഡോക്ടര്‍ ടീച്ചര്‍ക്ക് നേരിട്ട ദുഖം യുവജനങ്ങളിലും അഗാധമായ മുറിവായി. പ്രാര്‍ഥനാ ശുശ്രൂഷയില്‍ യുവജനങ്ങള്‍ കൂട്ടമായി പങ്കെടുത്തത് അവരുടെ സ്വഭാവ രൂപീകരണത്തില്‍ സണ്‍ഡേ സ്‌കൂള്‍ അധ്യാപികയെന്ന നിലയില്‍ ഡോ. മേരി ചെലുത്തിയ സ്വാധീനത്തിന്റെ തെളിവുമായി.

സെപ്റ്റംബര്‍ 9 തിങ്കളാഴ്ച വൈകുന്നേരം 5.30 മുതല്‍ ഒമ്പതുവരെ പാര്‍ക് ഫ്യൂണറല്‍ ഹോമില്‍ വേക് സര്‍വീസ് (2175 ജെറീക്കോ ടേണ്‍പൈക്, ന്യൂഹൈഡ് പാര്‍ക്, ന്യൂയോര്‍ക്ക് 11040).

പിറ്റേന്ന് സെപ്റ്റംബര്‍ 10 ന് സംസ്‌കാര ശുശ്രൂഷകള്‍ ഓള്‍ഡ് ബെത്ത്‌പേജിലുളള സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍. തുടര്‍ന്ന് സെന്റ് ചാള്‍സ് സെമിത്തേരിയില്‍ സംസ്‌കാരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക