Image

റോക്ക് ലാന്‍ഡ് ഹോളി ഫാമിലി ദേവാലയത്തിലെ തിരുനാളിന് കൊടിയേറി

Published on 07 September, 2019
റോക്ക് ലാന്‍ഡ് ഹോളി ഫാമിലി ദേവാലയത്തിലെ തിരുനാളിന് കൊടിയേറി
ന്യു യോര്‍ക്ക്: റോക്ക് ലാന്‍ഡ്, വെസ്ലി ഹില്‍സ് ഹോളി ഫാമിലി ദേവാലയത്തിലെ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളിന് തുടക്കം കുറിച്ച്, സെപ്റ്റംബര്‍ 6 , വെള്ളിയാഴ്ച്ച, ഇടവക വികാരി ഫാദര്‍ റാഫേല്‍ അമ്പാടന്‍ ഭക്തി പൂര്‍വമായ കൊടിയേറ്റ തിരുക്കര്‍മ്മം നിര്‍വഹിച്ചു. അതേത്തുടര്‍ന്ന് തിരുനാള്‍ കുര്‍ബാനയും പരിശുദ്ധ അമ്മയോടുള്ള പ്രത്യേക പ്രാര്‍ത്ഥനയും ഭക്ത്യാദരപൂര്‍വ്വം അര്‍പ്പിച്ചു. തുടന്ന് ഇടവകാംഗങ്ങളുടെ സ്നേഹവിരുന്നും ഉണ്ടായിരുന്നു.

സെപ്റ്റംബര്‍ 7 , ശനിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. ഇടവക വികാരി ബഹുമാനപ്പെട്ട ഫാദര്‍ റാഫേല്‍ അമ്പാടനോടൊപ്പം ബഹുമാനപ്പെട്ട ഫാദര്‍ ടോം കുന്നേല്‍ വിശുദ്ധ ബലിയര്‍പ്പിച്ച് തിരുനാള്‍ സന്ദേശം നല്‍കും.

സെപ്റ്റംബര്‍ 8 , ഞായറാഴ്ച്ച വൈകുന്നേരം  4 മണിക്ക് ആഘോഷപൂര്‍വ്വമായ തിരുനാള്‍ ദിവ്യബലിയില്‍ ബഹുമാനപ്പെട്ട ഫാദര്‍ റാഫേല്‍ അമ്പാടനോടൊപ്പം പാട്ടുകുര്‍ബാനയും തിരുനാള്‍ സന്ദേശവും നല്‍കുന്നത് ബഹുമാനപ്പെട്ട ഫാദര്‍ പിന്റോ ആയിരിക്കും. 
റോക്ക് ലാന്‍ഡ് ഹോളി ഫാമിലി ദേവാലയത്തിലെ തിരുനാളിന് കൊടിയേറിറോക്ക് ലാന്‍ഡ് ഹോളി ഫാമിലി ദേവാലയത്തിലെ തിരുനാളിന് കൊടിയേറിറോക്ക് ലാന്‍ഡ് ഹോളി ഫാമിലി ദേവാലയത്തിലെ തിരുനാളിന് കൊടിയേറിറോക്ക് ലാന്‍ഡ് ഹോളി ഫാമിലി ദേവാലയത്തിലെ തിരുനാളിന് കൊടിയേറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക