Image

ഫ്രഞ്ച് പാര്‍ലമെന്റിന്റെ നിലവറയില്‍ ഹിറ്റ്‌ലറുടെ പ്രതിമ

Published on 07 September, 2019
ഫ്രഞ്ച് പാര്‍ലമെന്റിന്റെ നിലവറയില്‍ ഹിറ്റ്‌ലറുടെ പ്രതിമ

പാരീസ്: ഫ്രഞ്ച് പാര്‍ലമെന്റിന്റെ ഉപരിസഭയുടെ നിലവറയില്‍ നിന്ന് നാസി ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലറുടെ അര്‍ധകായ പ്രതിമ കണ്ടെത്തി. ഇതെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സെനറ്റ് അറിയിച്ചു.

35 സെന്റീമീറ്റര്‍ ഉയരമുള്ള പ്രതിമയ്‌ക്കൊപ്പം 3.2 മീറ്റര്‍ വലുപ്പമുള്ള നാസി പതാകയും കണ്ടെടുത്തു. ഇങ്ങനെ എന്തെങ്കിലും ഇവിടെയുള്ളതായി താന്‍ അറിഞ്ഞിരുന്നില്ലെന്ന് സെനറ്റ് പ്രസിഡന്റ് ജെറാര്‍ഡ് ലാര്‍ച്ചര്‍ പറഞ്ഞു. സെനറ്റ് ജീവനക്കാര്‍ ഇതു മനഃപൂര്‍വം മറച്ചുവച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ നിലവറ മുഴുവന്‍ വിശദമായി പരിശോധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാസി അധിനിവേശ കാലത്തായിരിക്കാം പ്രതിമയും പതാകയും ഇവിടെ വച്ചതെന്നാണ് പ്രാഥമിക നിഗമനം.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക