Image

ക്യൂന്‍സ്‌ലന്‍ഡില്‍ ശ്രീ നാരായണ മിഷന്‍ പ്രവര്‍ത്തനം തുടങ്ങി

Published on 06 September, 2019
ക്യൂന്‍സ്‌ലന്‍ഡില്‍ ശ്രീ നാരായണ മിഷന്‍ പ്രവര്‍ത്തനം തുടങ്ങി


ബ്രിസ്‌ബേന്‍ : ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ ക്യൂന്‍സ്‌ലന്‍ഡില്‍ ബ്രിസ്‌ബേന്‍ കേന്ദ്രമായി ശ്രീ നാരായണ മിഷന്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനം തുടങ്ങി. ഭാരവാഹികളായി ഷാജി രാജന്‍ (സെക്രട്ടറി), ഗിരീഷ് തിരുക്കുളം (പ്രസിഡന്റ)്, രാഹുല്‍ പ്രസാദ് (ട്രഷറര്‍), ശ്രീനു സുനില്‍, ജിസ്‌ന ജിനീഷ്, വരുണ്‍(എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതിമാസ കുടുംബ പ്രാര്‍ഥനയും കുട്ടികളുടെ മലയാള പഠനവും നടത്തിക്കൊണ്ടു പോകുന്നു. ശ്രീ നാരായണ ഗുരു ജയന്തിയും, മഹാസമാധിയും, തിരുവോണവും വിപുലമായ ചടങ്ങുകളോടെ നടത്താന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി രാജന്‍ 0416165621 .
ഗിരീഷ് തിരുക്കുളം 0421810528.

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക