Image

വിറ്റില്‍സി മലയാളി അസോസിയേഷന്റെ ’ഓണപ്പുലരി ’ സെപ്റ്റംബര്‍ 7 ശനിയാഴ്ച

Published on 06 September, 2019
വിറ്റില്‍സി മലയാളി അസോസിയേഷന്റെ ’ഓണപ്പുലരി ’ സെപ്റ്റംബര്‍ 7 ശനിയാഴ്ച


എപ്പിംഗ്: വിറ്റില്‍സി മലയാളി അസോസിയേഷന്റെ ഇത്തവണത്തെ ഓണാഘോഷം ’ ഓണപ്പുലരി ’ സെപ്റ്റംബര്‍ 7 ശനിയാഴ്ച രാവിലെ 11 മുതല്‍ വൈകുന്നേരം 7 വരെ ഗ്രീന്‍സ്ബറോ സെര്‍ബിയന്‍ ഓര്‍ത്ത്‌ഡോക്‌സ് ഹാളില്‍ വച്ചു നടത്തപ്പെടുന്നു. 11 മുതല്‍ രണ്ടു വരെ വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയിട്ടുണ്ട്. ചടങ്ങിന് അതിഥിയായി എനര്‍ജി മിനിസ്റ്റ്ര്‍ ലിലി. ഡി. അംബ്രേസിയാ പങ്കെടുക്കും. ഉച്ചയ്ക്ക് 1.30 മുതല്‍ മലയാളി മങ്കമാരും മറ്റു യുവകലാകാരന്‍മാരും അവതരിപ്പിക്കുന്ന നൃത്ത ഇനങ്ങളും സംഗീത പരിപാടികളും നടക്കും.

ഓര്‍ക്കെസ്ട്രാ മുതല്‍ സെമി ക്ലാസ്സിക്കല്‍ ഡാന്‍സ്, ബോളിവുഡ്, ഫ്യൂഷന്‍ ഡാന്‍സ്, കേരളോല്‍സവം, മിക്‌സ് ഡാന്‍സ്, കോമഡി സ്‌കിറ്റ്, മല്ലു ഡാന്‍സ്, ടിക് ടോക്ക്, സിനിമാറ്റിക് ഫോക് ഡാന്‍സ് തുടങ്ങിയ വിവിധ ഇനം കലാപരിപാടികള്‍ കൊണ്ട് നിറഞ്ഞതാണ് ഈ വര്‍ഷത്തെ ഓണം. വൈകുന്നേരം അഞ്ചിന് ചായസല്‍ക്കാരവും തുടര്‍ന്ന് ആറിന് വടംവലി മത്സരവുമുണ്ടായിരിക്കും. 5 വയസ് മുതല്‍ 12 വയസു വരെയുള്ളവര്‍ക്ക് 10 ഡോളറും 13 വയസ് മുതല്‍ മുകളിലുള്ളവര്‍ക്ക് 20 ഡോളറുമാണ് പ്രവേശന നിരക്ക്. 5 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യം’.

പ്രവാസ ജീവിതത്തിന്റെ തിരക്കില്‍ നിന്നും മലയാള മണ്ണിന്റെ ഓണക്കാഴ്ചകളിലേക്ക് മനസ് സമര്‍പ്പിക്കാന്‍ ഒരു ദിനം കൂടി വന്നിരിക്കുകയാണെന്ന് വിറ്റല്‍സി ഓണാഘോഷ കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു. ടിക്കറ്റുകള്‍ നേരത്തെ ബുക്ക് ചെയ്യണമെന്നും ഓണ സദ്യകഴിക്കുവാനുള്ള സൗകര്യം പാഴാക്കരുതെന്നും ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0450122544, 042268 0082, 04233 28887

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക