Image

പാരസെറ്റാമോളില്‍ മാരക വൈറസ്: പ്രചാരണം തെറ്റെന്ന് ഡോക്ടര്‍

Published on 06 September, 2019
പാരസെറ്റാമോളില്‍ മാരക വൈറസ്: പ്രചാരണം തെറ്റെന്ന് ഡോക്ടര്‍
പി/500 എന്നെഴുതിയിരിക്കുന്ന വെള്ള നിറത്തിലുള്ള പാരസെറ്റാമോള്‍ ഗുളികയില്‍ മാരകമായ  മാച്ചുപോ വൈറസ് ഉണ്ടെന്ന് പ്രചാരണത്തില്‍ കഴമ്പില്ലെന്ന് ഡോ. ഷിംന അസീസ്.

പി/500-ല്‍ മരണകാരണമായ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു എന്ന രീതിയിലാണ് പുതിയ കുപ്രചരണം. ഇത് ലോകത്തിലെ ഏറ്റവും അപകടകാരിയായ വൈറസ് ആണെന്നും ഇത് മരണനിരക്ക് കൂട്ടുന്നുണ്ടെന്നും സന്ദേശത്തിലുണ്ട്. ഒരിക്കലും ഇത്തരത്തിലുള്ള വ്യാജപ്രചപരണങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നു  ഡോ. ഷിംന പറയുന്നു. സാരമായ പാര്‍ശ്വഫലങ്ങളില്ലാത്ത താരതമ്യേന സുരക്ഷിതമായ ഗുളികയാണിതെന്നും സോഷ്യല്‍മീഡിയയില്‍ എഴുതിയ കുറിപ്പിലൂടെ ഡോക്ടര്‍ വ്യക്തമാക്കുന്നു. 

പാരസെറ്റമോള്‍/അസെറ്റമിനോഫെന്‍ അല്ലെങ്കില്‍ C8H9NO2 എന്ന രാസവസ്തുവിന് വൈറസിനെ കൊണ്ടു നടക്കല്‍ അല്ല ജോലി...അത് മാരകരോഗമോ കൊടൂര സൈഡ് ഇഫക്ടുകളോ ഉണ്ടാക്കില്ല. ടാബ്ലെറ്റ് പോലൊരു വരണ്ടുണങ്ങിയ വസ്തുവില്‍ വൈറസിന് ജീവിക്കാന്‍ കഴിയില്ല.A ntipyretic (പനിക്കെതിരെ പ്രവര്‍ത്തിക്കുന്നത്) മിറ അിമഹഴലശെര (വേദനക്കെതിരെ പ്രവര്‍ത്തിക്കുന്നത്) ആണ് പാരസെറ്റമോള്‍

സാരമായ പാര്‍ശ്വഫലങ്ങളില്ലാത്ത താരതമ്യേന സുരക്ഷിതമായ ഗുളികയാണെന്നും ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക