Image

യോങ്കേഴ്‌സില്‍ ഓഗസ്റ്റ് 24 റവ ഡോക്ടര്‍ വര്‍ഗീസ് എബ്രഹാം ദിനമായി പ്രഖ്യാപിച്ചു

പി.റ്റി . തോമസ് Published on 05 September, 2019
യോങ്കേഴ്‌സില്‍ ഓഗസ്റ്റ് 24 റവ  ഡോക്ടര്‍ വര്‍ഗീസ് എബ്രഹാം ദിനമായി പ്രഖ്യാപിച്ചു
ഓഗസ്റ്റ് 24 അമേരിക്കയിലെ മലയാളികളെ സംബന്ധിച്ചടത്തോളം ഒരു സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും സുദിനമായി. അന്ന് യോങ്കേഴ്‌സ് സിറ്റി മേയര്‍ മൈക്ക് സ്പാനോ യോങ്കേഴ്‌സില്‍ റവ ഡോക്ടര്‍  വര്‍ഗീസ് എബ്രഹാം ദിനമായി പ്രഖ്യാപിച്ചു. ഇതുവരെ ഇന്ത്യ ഡേ, കേരള ഡേ എന്നൊക്കെ  പ്രഖ്യാപിച്ചു കേട്ടിട്ടുണ്ടു്. എന്നാല്‍ ഒരു മലയാളിയുടെ പേരില്‍ ഒരു സിറ്റി  പ്രഖ്യാപിച്ചത് വിരളമാണ്. എല്ലാ കൊല്ലവും നടത്തിവരാറുള്ള ഇന്‍ഡ്യന്‍ സ്വതത്രദിനത്തോട് അനുബന്ധിച്ചുള്ള പതാക ഉയര്‍ത്തല്‍ പരിപാടിയില്‍ ആയിരുന്നു മേയറുടെ പ്രഖ്യാപനം. മേയരോടൊപ്പം ന്യൂ യോര്‍ക്ക് സ്‌റ്റേറ്റ് സെനറ്റ് മജോറിറ്റി ലീഡറായ  ആയ ആന്‍ഡ്രിയ  സ്റ്റുവര്‍ട് കസിന്‍, സെനറ്റര്‍സ് ആയ ഷെലീ  മെയര്‍ . കെവിന്‍ തോമസ്, മറ്റു ധാരാളം ജന പ്രതിനിധികളും കമ്മ്യൂണിറ്റി നേതാക്കളും പങ്കെടുത്തിരുന്നു.

ഡോക്ടര്‍ വര്‍ഗീസ് അബ്രഹാമിന്റെ പൊതുസേവനങ്ങളെ കണക്കില്‍ എടുത്തുകൊണ്ടത്രേ പ്രസ്തുത പ്രഖ്യാപനം. 1976 ല്‍    അമേരിക്കയിലേക്കു കുടിയേറിയ ഡോക്ടര്‍ വര്ഗീസ് എബ്രഹാം ആദി മുതലേ പൊതുജന സേവനത്തില്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. കേരള കള്‍ച്ചറല്‍  സൊസൈറ്റിയില്‍   അതിന്റെ പ്രസിഡന്റ് ആയി സേവനം അനുഷ്ടിച്ചു. ന്യൂയോര്‍ക്ക് സിറ്റിയില്‍ ഇന്ത്യ ഡേ പരേഡ് നടത്തുന്ന ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസ്സോസിയേഷന്‍സ് (FIA) ന്റെ വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ചു. ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഓഫ് നോര്‍ത്ത്  അമേരിക്ക (ഫൊക്കാന) യുടെ സ്ഥാപക നേതാക്കളില്‍ ഒരാളും ജോയിന്‍റ് സെക്രട്ടറി ആയും വിവിധ കമ്മിറ്റികളിലും   പ്രവര്‍ത്തിച്ചിട്ടുണ്ട്.

യോങ്കേഴ്‌സ് മലയാളീ അസോസിയേഷന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും പ്രെസിഡന്റായും ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്മാന് ആയും സേവനം അനുഷ്ടിച്ചു.  ഇന്‍ഡ്യന്‍  നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്  (I N O C ) ജോയിന്റ് സെക്രട്ടറി ആയും  N Y Chapter President ആയി പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ അമേരിക്കന്‍ കൗ ണ്‍സില്‍ ഓഫ് വെസ്റ്റ്‌ചെസ്റ്റര്‍ ന്റെ ചെയര്‍മാന്‍ ആയും   സേവനം അനുഷ്ടിച്ചു. എപ്പോള്‍ ഈ സംഘടനയുടെ ബോര്‍ഡ് മെമ്പര്‍ ആയി പ്രവര്‍ത്തിക്കുന്നു.   

ന്യൂയോര്‍ക്ക്  സെന്റ് തോമസ് മാര്‍ത്തോമ ഇടവകയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു. ഇടവകയുടെ  ട്രഷറര്‍, വൈസ് പ്രസിഡന്റ് എന്നി നിലകളില്‍ സേവനം അനുഷ്ഠിച്ചു. ഇപ്പോള്‍ ഇടവകയുടെ ഓഡിറ്റര്‍ ആണ്. 

പത്തനാപുരം വാഴയില്‍ കുടുംബാംഗമാണ്. ഭാര്യ മറിയാമ്മ ഏബ്രഹാമിനോടൊപ്പം അദ്ദേഹം യോങ്കേഴ്‌സില്‍ താമസിക്കുന്നു.  മക്കള്‍ അനില്‍ എബ്രഹാം ഭാര്യ റ്റീനയും മക്കള്‍ അജയും അബിഗെയ്‌ലും ഒപ്പം ഡാളസിലും, മകള്‍ അനിത ഭര്‍ത്താവ് ഫെജി ചെറിയാന്‍ , മക്കള്‍ അവരി, ആഡുറി   എന്നിവരൊപ്പം  പെന്‍സില്‍വാനിയയിലും മകന്‍ ഓസ്റ്റിന്‍   ഭാര്യ ജെന്‍സിയോടൊപ്പം കണക്റ്റികട്ട്‌ലും താമസിക്കുന്നു.

വളരെ ശാന്ത പ്രിയനായ ഡോക്ടര്‍ വര്‍ഗീസ് എബ്രഹാം ക്രിസ്ത്യന്‍ കൗണ്‍സിലിംഗിംല്‍ ഡോക്ടറേറ്റും  പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബി.എ. ബിരുദവും നേടിയിട്ടുണ്ട്. ഔധോധിക ജീവിതം ആരംഭിച്ചത് ഇന്ത്യന്‍ ഐര്‍ഫോഴ്‌സില്‍ ആയിരുന്നു.  

യോങ്കേഴ്‌സില്‍ ഓഗസ്റ്റ് 24 റവ  ഡോക്ടര്‍ വര്‍ഗീസ് എബ്രഹാം ദിനമായി പ്രഖ്യാപിച്ചുയോങ്കേഴ്‌സില്‍ ഓഗസ്റ്റ് 24 റവ  ഡോക്ടര്‍ വര്‍ഗീസ് എബ്രഹാം ദിനമായി പ്രഖ്യാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക