Image

തൃശ്ശൂര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ ഓണം കേരള തനിമയില്‍ പ്രൗഢഗംഭീരമായി

എ.സി. ജോര്‍ജ്ജ് Published on 05 September, 2019
 തൃശ്ശൂര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ ഓണം കേരള തനിമയില്‍ പ്രൗഢഗംഭീരമായി
ഹ്യൂസ്റ്റന്‍: തൃശ്ശൂര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്റെ ഓണഘോഷങ്ങള്‍കേരള തനിമയില്‍ വര്‍ണ്ണശബളവും ആകര്‍ഷകവും പ്രൗഢഗംഭീരവുമായി. ടാഗ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ അസ്സോസിയേഷന്റെ പ്രഥമഓണാഘോഷം ആഗസ്റ്റ് 31-ാം തീയതി രാവിലെ ഹ്യൂസ്റ്റനിലെ മിസൗറിസിറ്റിയിലുള്ള സെന്റ്‌ജോസഫ് സീറോ മലബാര്‍ കത്തോലിക്കാചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോടെ അരങ്ങേറി.

പരമ്പരാഗത കേരളീയ ഓണക്കാല വസ്ത്രധാരികളായെത്തിയഹ്യൂസ്റ്റനിലെ തൃശ്ശൂര്‍ നിവാസികള്‍ ഓഡിറ്റോറിയത്തില്‍ ആഘോഷത്തിന്റെയും ആമോദത്തിന്റെയും തരംഗമാലകള്‍സൃഷ്ടിച്ചു. തൃശ്ശൂര്‍മലയാളിമങ്കമാര്‍അതികമനീയമായിഓണപ്പൂക്കളംഒരുക്കിയിരുന്നു.
ഓണത്തിന്റെ പുരാണ പ്രതീകമായ പ്രജാവത്സലന്‍ മാവേലിത്തമ്പുരാനെ താലപ്പൊലിയും കൊട്ടുംകുരവയുമായിആദ്യമെസ്റ്റേജിലേക്കാനയിച്ചു. മാവേലിത്തമ്പുരാനായി സണ്ണിതോലിയത്ത് വേഷമിട്ടു. വിശിഷ്ടാതിഥികള്‍ ഭദ്രദീപം കൊളുത്തിയതിനുശേഷംടാഗ് പ്രസിഡന്റ് ശ്രീമതി. ഷീല ചെറുവിന്റെ അദ്ധ്യക്ഷതയില്‍ പൊതുയോഗം ആരംഭിച്ചു. അസ്സോസിയേഷന്‍ സെക്രട്ടറിബൈജു അമ്പൂക്കന്‍ സ്വാഗത പ്രസംഗം നടത്തി.മാവേലിത്തമ്പുരാന്‍ ഓണസന്ദേശം നല്‍കി.അദ്ധ്യക്ഷ ഷീല ചെറു, ഫോര്‍ട്ട്‌ബെന്റ്കൗണ്ടിജഡ്ജ്‌കെ.പി. ജോര്‍ജ്ജ്, സ്റ്റാഫോര്‍ഡ് കൗണ്‍സില്‍മാന്‍ കെന്‍ മാത്യു, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സംഘാടകനുമായ എ.സി. ജോര്‍ജ്ജ്, മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ പ്രസിഡന്റ് മാര്‍ട്ടിന്‍ ജോണ്‍, ഫോര്‍ട്ട്‌ബെന്റ് കൗണ്ടികോര്‍ട്ട്ജഡ്ജ് സ്ഥാനാര്‍ത്ഥിസുരേന്ദ്രന്‍ പട്ടേല്‍ തുടങ്ങിയവര്‍യോഗത്തെ അഭിസംബോധന ചെയ്തുസംസാരിച്ചു.

തുടര്‍ന്നങ്ങോട്ട് വൈവിദ്ധ്യമേറിയ കലാപരിപാടികള്‍ഓരോന്നായിആസ്വാദകരുടെ നിലക്കാത്ത കൈയ്യടികളുംഹര്‍ഷാരവങ്ങളുമായിഅരങ്ങേറി. ഷീല ചെറു,കഥയും സംഭാഷണവും എഴുതിസംവിധാനം നിര്‍വ്വഹിച്ച “”പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ് ഇന്‍ യു.എസ്.എ.” എന്ന ഫാമിലി എന്റര്‍ടെയ്ന്‍മെന്റ് കോമഡിസ്കിറ്റ്ചിരിക്കാനും ചിന്തിക്കാനും ഏറെവക നല്‍കി. കോമഡിസ്കിറ്റില്‍മികവാര്‍ന്ന അഭിനയംകാഴ്ചവച്ചവര്‍സതീഷ്ചിയാരത്ത്, പ്രിന്‍സ് ഇമ്മട്ടി, ലിന്‍ന്റോ ജോസ്, ഷാജി ബാലകൃഷ്ണന്‍, ജോണ്‍സണ്‍ നിക്കോളാസ്, ജോഷിആന്റണി, പ്രദീഷന്‍ പാണഞ്ചേരി, റോജിന്‍ ജേക്കബ്, വര്‍ഗീസ്‌ചെറു, സത്യസതീഷ്, ഷീല ചെറുതുടങ്ങിയവരാണ്. വിവിധ ഗ്രൂപ്പുകളിലായി വൈവിദ്ധ്യമേറിയ സംഘഗാനങ്ങള്‍ ഏവരെയുംഹഠാദാകര്‍ഷിച്ചു.

ഷീല ചെറുസംവിധാനം നിര്‍വ്വഹിച്ച സംഘഗാനങ്ങളില്‍വിവിധ ഘട്ടങ്ങളിലായി പങ്കെടുത്തവര്‍ മിനി പ്രദീഷന്‍, ലക്ഷിഗോപാലകൃഷ്ണന്‍,ബിന്‍സൊജോണ്‍, ക്രിസ് പ്രിന്‍സ്, ധനുഷശ്യാംസുരേന്ദ്രന്‍, ജിജിസുനില്‍, റെജി അമ്പൂക്കന്‍, റിനി ഡൈജു, ഷൈനി ജയന്‍, ജ്യോതിഷാജി, ബാലകൃഷ്ണന്‍, ദിവ്യലിന്റോ, സത്യാസതീഷ്, നബീസാസലീം, അന്‍സിയ സലീം, റാണിചെറു, ഷീല ചെറു, ജോണ്‍ കാട്ടൂക്കാരന്‍, വില്‍സന്‍ ചെറു, വര്‍ഗീസ്‌ചെറു, പ്രദീഷന്‍ പാണഞ്ചേരി, ജോണ്‍സണ്‍ നിക്കോളാസ്, സതീഷ്ചിയാരത്ത്തുടങ്ങിയവരാണ്. സലീംഅറക്കലും നബീസ സലീമുംചേര്‍ന്ന്അവതരിപ്പിച്ച കോമഡി പ്രകടനവുംസദസ്സില്‍ചിരിപടര്‍ത്തി.

ഷീല ചെറുകോറിയോഗ്രാഫ് നിര്‍വ്വഹിച്ച തിരുവാതിര നൃത്തംകേരള തനിമയില്‍അതീവഹൃദ്യമായി. തിരുവാതിരകളിയില്‍ നബീസ സലീം, റിനി ഡൈജു, റെജി അമ്പൂക്കന്‍, സത്യാസതീഷ്, ജിജിസുനില്‍, ദിവ്യലിന്റോ, ജ്യോതിഷാജി, ആന്‍സിയാസലീം, ഷൈനി ജയന്‍, ഷീല ചെറുതുടങ്ങിയവര്‍ പങ്കെടുത്തു. ബോളിവുഡ് ഫ്യൂഷന്‍ നൃത്തംഅവതരിപ്പിച്ചവര്‍ജൂലിയനാമേരിചെറു, ഐറിന്‍ ജോണ്‍, ജയപ്രിയ പ്രദീഷന്‍, ക്രിസ്റ്റീന ഷാജു,എവലീന ഷാജു,ഹെലന ജോഷി, സീലിയജേക്കബ്, സെലസ്റ്റാജേക്കബ് എന്നിവരാണ്. തുടര്‍ന്ന് നടത്തിയകപ്പിള്‍ ഡാന്‍സില്‍ പങ്കെടുത്തവര്‍വില്‍സണ്‍ &റാണിചെറു, സതീഷ്&സത്യാചിയാരത്ത്, പ്രദീഷന്‍ & മിനി പാണഞ്ചേരി, സലീം& നബീസ അറക്കല്‍, മിസ്റ്റര്‍ആന്റ്മിസിസ്ഷണ്‍മുഖംവല്ലശ്ശേരില്‍, രാജേഷ്മൂത്തേടത്ത്&വിദ്യാരാജേഷ്എന്നിവരാണ്.

പ്രശസ്തസിനിമാതാരംദിവ്യാഉണ്ണികൊറിയോഗ്രാഫ് നിര്‍വ്വഹിച്ച ക്ലാസിക്കല്‍ നൃത്തംഅവതരിപ്പിച്ചവര്‍ജൂലിയാനാ മേരിചെറു, ദേവികാകാരയില്‍, മന്‍ജു മുരളി, ഖുഷി ഉപാധ്യായതുടങ്ങിയവരാണ്. ടാഗിലെ പുരുഷകലാകാരന്മാരുടെഓണസമൂഹകൈകൊട്ടിക്കളിയും നൃത്തവുംഅരങ്ങുകൊഴുപ്പിച്ചു. ജയന്‍ അരവിന്ദാക്ഷന്‍, സലീംഅറക്കല്‍, ജോഷിചാലിശേരി, ജേക്കബ് മാത്യൂസ്, ഡൈജുമുട്ടത്ത്, ജോണ്‍ കാട്ടൂക്കാരന്‍, ലിന്റോജോസ്, ശ്യാം ശ്രീധരന്‍ എന്നിവര്‍ പുരുഷകൈകൊട്ടിക്കളിയില്‍ പങ്കെടുത്തു. ലക്ഷ്മിമ്യൂസിക്ആന്റ് ഡാന്‍സ് അക്കാഡമിയില്‍ നിന്ന്‌ലക്ഷ്മി പീറ്റര്‍, വേണി പീറ്റര്‍എന്നിവരും, ദേവികാകാരയില്‍ എന്ന കലാകാരിയുംഅവതരിപ്പിച്ച ക്ലാസിക്കല്‍ നൃത്തനൃത്ത്യങ്ങളുംഅതീവഹൃദ്യമായിരുന്നു.

സിന്ധുസതീഷിന്റെസിനിമാറ്റിക് ഡാന്‍സ്, ജേക്കബ് മാത്യു, ലിജിമാത്യു, ഷീല ചെറു, സതീഷ്ചിയാരത്ത്എന്നിവരുടെഡ്യൂയറ്റ് ഗാനങ്ങള്‍, ഹരിനാരായണന്‍, ലക്ഷ്മി പീറ്റര്‍, ലക്ഷ്മിഗോപാലകൃഷ്ണന്‍, ജയന്‍ അരവിന്ദാക്ഷന്‍, വേണുഗോപാല്‍, ആന്‍സിയാ സലീം, ശ്യാംസുരേന്ദ്രന്‍, സലീംഅറക്കല്‍എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ അത്യന്തംആസ്വാദ്യകരമായിരുന്നു.

പരിപാടികളുടെ പര്യവസാനം വിഭവസമൃദ്ധമായ ഓണസദ്യയോടെയായിരുന്നു. പൂരങ്ങളുടെ പൂരംആഘോഷിക്കുന്ന തൃശ്ശൂരില്‍വേരുകളുള്ള ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ നിവാസികളുടെഗതകാലസ്മരണകളുംഗൃഹാതുരചിന്തകളും മനസ്സില്‍താലോലിച്ചുകൊണ്ട്തൃശ്ശൂര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ (ടാഗ്) സ്ഥാപിതമായശേഷമുള്ള പ്രഥമഓണം 2019 ന് തിരശ്ശീലവീണു. അടുത്ത കൊല്ലത്തെ ഓണത്തിനു കാണാമെന്ന ശുഭപ്രതീക്ഷയുമായിമാവേലി മന്നനും മടക്കയാത്രയായി.    

 തൃശ്ശൂര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ ഓണം കേരള തനിമയില്‍ പ്രൗഢഗംഭീരമായി തൃശ്ശൂര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ ഓണം കേരള തനിമയില്‍ പ്രൗഢഗംഭീരമായി തൃശ്ശൂര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ ഓണം കേരള തനിമയില്‍ പ്രൗഢഗംഭീരമായി തൃശ്ശൂര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ ഓണം കേരള തനിമയില്‍ പ്രൗഢഗംഭീരമായി തൃശ്ശൂര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ ഓണം കേരള തനിമയില്‍ പ്രൗഢഗംഭീരമായി തൃശ്ശൂര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ ഓണം കേരള തനിമയില്‍ പ്രൗഢഗംഭീരമായി
Join WhatsApp News
Sheela Cheru 2019-09-05 23:38:13
Athigambheeram!! Nandhi. Namaskaram
റപ്പായി ചേട്ടൻ 2019-09-05 23:43:07
ഞാനും  തൃശ്ശൂര്കാരനാട്ടൊ . എന്റമ്മോ . എന്താ  ഈ  കാണാനേ .. എന്തായീ  കേക്കണ . ഞമ്മള്  ഓണം  അടിച്ചു  പൊളിച്ചുട്ടോ . തൃശൂരിലെ  സുന്ദരികളും  സുന്ദരന്മാരും .. ഓണം  നിങ്ങള്  കലക്കിട്ടോ .. എല്ലാർക്കും  ഒരടിപൊളി  ഓണാശംസകൾ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക