Image

ഓര്‍മ്മ ഓണം വര്‍ണ്ണാഭമായ ചടങ്ങുകളോടുകൂടി ആഘോഷിച്ചു

നിബു വെള്ളവന്താനം Published on 05 September, 2019
ഓര്‍മ്മ ഓണം വര്‍ണ്ണാഭമായ ചടങ്ങുകളോടുകൂടി ആഘോഷിച്ചു
ഒര്‍ലാണ്ടോ: ഒര്‍ലാണ്ടോയിലെ പ്രഥമ മലയാളീ സംഘടനയായ 'ഓര്‍മ്മ' ഈ വര്‍ഷത്തെ ഓണം വര്‍ണ്ണാഭമായ ചടങ്ങുകളോടു കൂടി വിജയകരമായി ആഘോഷിച്ചു. ഓര്‍മ്മയുടെ പ്രസിഡന്റ് ജിജോ ചിറയില്‍ ന്റെ നേതൃത്വത്തില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും, ബോര്‍ഡ് ഓഫ് കൌണ്‍സിലും മറ്റു സംഘടനാ സ്‌നേഹിതരും ഒന്ന് ചേര്‍ന്ന് നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷത്തെ ഓണാഘോഷങ്ങളുടെ മാറ്റ് വര്‍ദ്ധിപ്പിച്ചു.

തൂശനിലയില്‍ 21 കൂട്ടം വിഭവങ്ങളോടുകൂടി ഗംഭീര ഓണസദ്യ 400 ല്‍ പരം പേര്‍ക്ക് വിളമ്പി നല്‍കിയതിലൂടെ ഓര്‍മ്മ യുടെ സംഘടനാ പാടവം ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടു. ഓണസദ്യക്ക് ശേഷം ഫ്‌ലോറിഡയിലെ വിവിധ സംഘടനാ നേതാക്കള്‍ ഒന്ന് ചേര്‍ന്ന് ഭദ്രദീപം കൊളുത്തിയാണ് കലാപരിപാടികള്‍ക്കു തുടക്കം കുറിച്ചത്.

പുതിയ രൂപത്തിലും ഭാവത്തിലും അരങ്ങേറിയ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ക്ക് നിറഞ്ഞ സദസ്സ് സാക്ഷ്യം വഹിച്ചു. തിരുവാതിരകളി, സംഗീത വിരുന്ന്, ഡ്രാമ എന്നിവയോടൊപ്പം മറ്റ് നൂതന കലാപരിപാടികളൂം ഈ വര്‍ഷത്തെ ഓണാഘോഷങ്ങളുടെ മറ്റൊരു പ്രത്യേകതയായിരുന്നു. വമ്പിച്ച ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ കൊണ്ടും ഒരു ജനപ്രിയ ഓണാഘോഷമായി ഈ വര്‍ഷത്തെ ഓണം മാറി എന്ന് പ്രെസിഡന്‍ഡ് ജിജോ ചിറയില്‍ അറിയിച്ചു.

ഓര്‍മ്മ ഓണം വര്‍ണ്ണാഭമായ ചടങ്ങുകളോടുകൂടി ആഘോഷിച്ചു
ഓര്‍മ്മ ഓണം വര്‍ണ്ണാഭമായ ചടങ്ങുകളോടുകൂടി ആഘോഷിച്ചു
ഓര്‍മ്മ ഓണം വര്‍ണ്ണാഭമായ ചടങ്ങുകളോടുകൂടി ആഘോഷിച്ചു
ഓര്‍മ്മ ഓണം വര്‍ണ്ണാഭമായ ചടങ്ങുകളോടുകൂടി ആഘോഷിച്ചു
ഓര്‍മ്മ ഓണം വര്‍ണ്ണാഭമായ ചടങ്ങുകളോടുകൂടി ആഘോഷിച്ചു
ഓര്‍മ്മ ഓണം വര്‍ണ്ണാഭമായ ചടങ്ങുകളോടുകൂടി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക