Image

പേരക്കിടാവും ഞാനും (ജി. പുത്തന്‍കുരിശ്)

Published on 05 September, 2019
പേരക്കിടാവും ഞാനും (ജി. പുത്തന്‍കുരിശ്)
(സെപ്തംബര്‍ ആറ് മുത്തച്ഛന്മാര്‍ക്കും മുത്തശ്ലിമാര്‍ക്കുമായി മാറ്റിവച്ചിരിക്കുന്ന ദിവസമാണല്ലോ? “ഏത്‌കൊച്ചുകുഞ്ഞിനും പ്രവര്‍ത്തിപ്പിക്കാവുന്ന ലളിതമായ ടോയിയാണ് ഗ്രാന്‍ഡ് പാരന്റ്‌സ്,” ജീവിതത്തിലെഏറ്റവുംസംതൃപ്തി നല്‍കുന്ന അനുഭവമാണ് ഒരു പേരക്കിടാവുകയെന്നതുംഅതുപോലെ ഗ്രാന്‍ഡ് പാരന്റാകുക എന്നതും”,എന്നൊക്കെ അപ്പൂപ്പന്‍ അമ്മൂമമാരുടെ സ്‌നേഹം അനുഭവിച്ചവര്‍ എഴുതിവച്ചിരിക്കുന്ന വാക്കുകളില്‍ ആത്മാര്‍ത്ഥത തുടിച്ചു നില്ക്കുന്നു. എന്റെകൊച്ചു മകനുമായി നടക്കാന്‍ പോയപ്പോള്‍, അവന്റെ നിഷ്കളങ്കമായ വര്‍ത്തമാനങ്ങളാണ് ഈ ലളിതമായ കവിതകുറിയ്ക്കാനുള്ള സാഹചര്യം. എന്നെപ്പോലെ സമാന അനുഭവം ഉള്ളവര്‍ക്കായി ഈ ഗ്രാന്‍പാരന്‍സ് ഡേയില്‍ ഇത്‌സമര്‍പ്പിച്ചുകൊള്ളുന്നു.)

ഇന്നെന്റെ പേരക്കിടാവുമൊന്നിച്ചു ഞാന്‍
ചുറ്റി കറങ്ങുവാന്‍പോയി.
ഇന്നേവരെ ഞാന്‍ കണ്ടിട്ടുംകാണാത്ത
കൊച്ചുകാര്യങ്ങളെ കണ്ടു.
തൊട്ടയലത്തെ നായ ‘അലാസ്കന്‍ വുള്‍ഫിനെ’
ശ്രദ്ധയോടവന്‍ നോക്കി
അത്ഭുതംകൂറുന്ന കണ്ണുകളാലവര്‍
എന്തോചിലതൊക്കെ ചൊല്ലി!
പെട്ടന്നൊരു പൂച്ച രോമമെഴുത്തി
തൊട്ടരികത്തുവന്നുരുമി
‘മ്യാവു’ശബ്ദംവച്ചരികില്‍വന്നാപൂച്ചയെ
സ്‌നേഹമോടവന്‍ തടവി
മുന്നോട്ടുപോകുവാന്‍ ആംഗ്യം കാണിച്ചവന്‍
എന്നെ പിടിച്ചുവലിച്ചു
മുന്നിലെചെറുവൃക്ഷത്തില്‍ നിന്നൊരു പക്ഷി
ചിറകടിച്ചുചിലച്ചു പറന്നു
ദൂരേയ്ക്കു പറന്നകലുന്ന പക്ഷിയെ
സാകൂതമോടവന്‍ നോക്കി
‘ബേര്‍ഡ്‌ബേര്‍ഡെന്നു’വിളിച്ചവനെന്റ
ശ്രദ്ധയെയങ്ങോട്ടു ക്ഷണിച്ചു
വാനിലുയരത്തില്‍ പറക്കുമൊരുപ്ലെയിനിന്റെ
ശബ്ദംകാതിലലച്ചു
അത്ഭുതത്തിന്റെതിളക്കമാകണ്‍കളില്‍
മിന്നിമറയുന്നതു കണ്ടു
കഴുകിനെപ്പോലുയരത്തില്‍ പറക്കുമാ പ്ലെയിനിനെ
ബിഗ് ബേര്‍ഡെന്നവന്‍കൊഞ്ചിവിളിച്ചു
പിന്നെ ഞങ്ങളടുത്തുള്ള പൊയ്കയില്‍
നക്രങ്ങളെ കണ്ടു നിന്നു
ആമയും, കൊക്കുംകുളക്കോഴിയുമൊന്നിച്ച്
വെയിലുകായുന്നതു കണ്ടു
പൊയ്കയിന്‍ മദ്ധ്യേയൊരു ജലധാരയന്ത്രം
വെള്ളംചിതറിച്ചു നിന്നു
അന്തിസൂര്യന്റെകിരണങ്ങളടിച്ചപ്പോളതില്‍
വര്‍ണ്ണങ്ങളേറെവിരിഞ്ഞു
എന്നും ഞാനതുവഴിപോകുമ്പോഴൊക്കയും
കാണാറുണ്ടിതെങ്കിലുമിന്ന്
പണ്ടെങ്ങൂംകാണാത്ത സൗന്ദര്യമേതോഅതില്‍
വെട്ടിതിളങ്ങിവിളങ്ങി
കുഞ്ഞു മനസ്സിനെ സ്വര്‍ക്ഷരാജ്യത്തോടുപമിച്ചാ
ഗുരുദേവനെ ഞാനോര്‍ത്തു.
നിര്‍മ്മലമാം ആ മനസ്സിനി നമ്മള്‍ക്ക്
പ്രാപ്യമോഹാ! ആര്‍ക്കറിയാം?
Join WhatsApp News
Thomas K Varghese 2019-09-06 15:31:02
itha.   kelkkan sukavum  നിർദോഷിത്വം  നൽകുന്ന കാണാകാഴ്ചകൾ  കാണിച്ചു മനോഹരമാക്കിയ  സുന്നരമായ കവിത 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക