Image

തമിഴ് ചിത്രം നമ്മ വീട്ടു പിള്ളൈ : പുതിയ സ്റ്റില്‍ പുറത്തിറങ്ങി

Published on 05 September, 2019
തമിഴ് ചിത്രം നമ്മ വീട്ടു പിള്ളൈ : പുതിയ സ്റ്റില്‍ പുറത്തിറങ്ങി

ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നമ്മ വീട്ടു പിള്ളൈ. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. പാണ്ഡിരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 


അനു ഇമ്മാനുവല്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷും പ്രധാനവേഷത്തില്‍ എത്തുന്നു. സമുദ്രകനി, ഭാരതിരാജ, നടരാജ്, സൂരി, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വലിയ താര നിരയാണ് ചിത്രത്തിനുള്ളത്.


സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്. മിസ്റ്റര്‍ ലോക്കല്‍ എന്ന ചിത്രത്തിന് ശേഷം ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന ചിത്രമാണിത്. ഡി ഇമ്മന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക