Image

രണ്‍ബീര്‍-ആലിയ 'വിവാഹ ചിത്രം' വൈറല്‍

Published on 05 September, 2019
രണ്‍ബീര്‍-ആലിയ 'വിവാഹ ചിത്രം' വൈറല്‍

രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും പ്രണയത്തിലാണെന്ന കാര്യം ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയമാണ്‌.

പ്രണയത്തിലാണെന്ന് തുറന്ന് പറഞ്ഞ ഇരുവരുടെയും വിവാഹത്തിനായാണ് ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്.


ഇതിനിടെ, രണ്‍ബീര്‍-ആലിയ വിവാഹ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. വിവാഹിതരാകാതെ എങ്ങനെ വിവാഹ ചിത്രം വൈറലായെന്നാണോ?


ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറായ ഫോട്ടോഷോപ്പ് വഴി ഒരു ആരാധകന്‍ തയാറാക്കിയതാണ് രണ്‍ബീര്‍-ആലിയ വിവാഹ ചിത്രം.

'രണ്‍ബീറിന്‍റെ വധു' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. എന്താണെങ്കിലും, ചിത്രം ആരധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക