Image

കുണ്ടറ അസോസിയേഷന്‍ കുടുംബ സംഗമം

മാത്യു വൈരമണ്‍ Published on 04 September, 2019
കുണ്ടറ അസോസിയേഷന്‍ കുടുംബ സംഗമം
ഹൂസ്റ്റണ്‍: കുണ്ടറ അസോസിയേഷന്റെ കുടുംബ സംഗമം ഓഗസ്റ്റ് 31-നു മിസോറി സിറ്റിയിലുള്ള ജോണ്‍സണ്‍ കല്ലുംമൂട്ടിലിന്റെ ഭവനത്തില്‍ പ്രസിഡന്റ് കെ.കെ. ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. കെ.കെ. ജോണ്‍ എല്ലാവരേയും സ്വാഗതം ചെയ്തു. ഡോ. മാത്യു വൈരമണ്‍ വിശ്വാസത്തോടെ ജീവിച്ചാല്‍ ദൈവം നമ്മുടെ കാര്യങ്ങള്‍ നോക്കിക്കൊള്ളുമെന്നു അബ്രഹാമിന്റേയും, യിസ്ഹാക്കിന്റേയം ജീവിതത്തെ അടിസ്ഥാനമാക്കി സംസാരിച്ചു.

ലൂക്കോസ്, റെജി കുര്യന്‍, രാജന്‍ ഡാനിയേല്‍, ജോസ് ലൂക്കോസ് എന്നിവര്‍ പ്രാര്‍ത്ഥിച്ചു. മാത്യു ജോര്‍ജുകുട്ടി സങ്കീര്‍ത്തനം വായിച്ചു. ജോണ്‍സണ്‍ കല്ലൂംമൂട്ടില്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. അടുത്ത മീറ്റിംഗ് താങ്ക്‌സ് ഗിവിംഗിനോടനുബന്ധിച്ച് നടത്തുവാന്‍ തീരുമാനിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക