Image

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷത്തില്‍ പൂമരം സ്‌റ്റേജ് ഷോയും .

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 04 September, 2019
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ  ഓണഘോഷത്തില്‍ പൂമരം സ്‌റ്റേജ് ഷോയും .
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ  ഈ വര്‍ഷത്തെ  ഓണഘോഷത്തില്‍  ഓണ വിരുന്നുമായി പൂമരം എന്ന സ്‌റ്റേജ് ഷോയും എത്തുന്നു. പൂമരം ഷോയില്‍ കേരളത്തില്‍ നിന്നും എത്തുന്ന 14 ല്‍ പരം കലാകാരന്മാര്‍ പങ്കെടുക്കുന്നു. വൈക്കം വിജയ ലക്ഷ്മിയും കല്ലറ ഗോപനും പാട്ടുകാരായി എത്തുന്നു  എന്ന പ്രത്യേകതയും ഈ ഷോയിക്ക് ഉണ്ട്. 

 കേരള സിനിമയിലെ ഒരുകൂട്ടം പ്രസിദ്ധ  നടിനടന്മാര്‍ പങ്കെടുത്തു  നമ്മെ സന്തോഷത്തിന്റെ  കൊടുമുടിയില്‍ എത്തിക്കുന്ന കലാപരിപാടികള്‍ ആണ് പൂമരം ഷോയില്‍   അണിയിച്ചൊരുക്കിയിരിക്കുന്നത്.   കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കാന്‍ പറ്റുന്ന  ഫ്യൂഷന്‍ , മിമിക്രി , സ്‌ക്രിപ്റ്റ് , പാട്ടുകള്‍  തുടങ്ങി നിരവധി കലാപരിപാടികള്‍ ഉള്‍പ്പെടുത്തിയാണ്  ആണ്  ഈ   സ്‌റ്റേജ് ഷോ ചിട്ടപ്പെടുത്തിയിട്ടുള്ളത് . പ്രസിദ്ധ സിനിമ നിര്‍മാതാവും അമേരിക്കന്‍ മലയാളിയുമായ രഞ്ജിത് നായര്‍ ആണ്  ഈ  ഷോ അമേരിക്കയില്‍ സ്‌പോണ്‍സര്‍ ചെയുന്നത് . ഈ  കലാകാരന്‍ മാരോടൊപ്പം  അടിയിയും പാടിയും ഈ  വര്‍ഷത്തെ ഓണം നമുക്കു ഒരുമിച്ചാഘോഷിക്കാം. 

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണഘോഷം  സെപ്റ്റംബര്‍ 7   ശനിയാഴ്ച 11 മണിമുതല്‍ 6.00 മണിവരെ ന്യൂ റോഷലില്‍ ഉള്ള    ആല്‍ബര്‍ട്ട് ലിണാര്‍ഡ്  സ്‌കൂളില്‍ വെച്ചു  (25  ഏലൃമറമ ഘി , ചലം ഞീരവലഹഹല , ചഥ 10804 )  അതിവിപുലമായ  രീതിയിലാണ്    നടത്തുന്നു.  

ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന  മറ്റു പരിപാടികളും ക്രമീകരിച്ചിരിച്ചിട്ടുണ്ട്. അതി വിപുലമായ ഓണ സദ്യയോട് ആരംഭിച്ചു ,    ചെണ്ടമേളവും,ശിങ്കാരി മേളത്തോടും കുടി താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേല്‍ക്കുന്നതോടെ തുടങ്ങുന്ന പരിപാടികളില്‍ അത്തപ്പൂക്കളവും, തിരുവാതിരകളിയും, പുലിക്കളിയും അങ്ങനെ കേരളത്തിലെ ഓണത്തിന്റെ എല്ലാ ആഘോഷങ്ങളോടും  കേരള തനിമയോട് കുടി  വെസ്‌റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണം കൊണ്ടാടുബോള്‍ നമുക്ക് ഒരുമിച്ചാഘോഷിക്കാം.  . ഏവര്‍ക്കും സ്വാഗതം .  

ഓണഘോഷം വിജയപ്രദമാക്കുവാന്‍ വെസ്റ്റ്‌ചെസ്റ്റര്‍ , ന്യൂ യോര്‍ക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് ജോയി ഇട്ടന്‍ , വൈസ് പ്രസിഡന്റ്  ശ്രീകുമാര്‍ ഉണ്ണിത്താന്‍ ,സെക്രട്ടറി  നിരീഷ് ഉമ്മന്‍   , ട്രഷറര്‍ ടെറന്‍സണ്‍ തോമസ്     , ജോയിന്റ് സെക്രട്ടറി നിരീഷ് ഉമ്മന്‍  , ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ രാജന്‍ ടി ജേക്കബ് ,കോര്‍ഡിനേറ്റര്‍ ആന്റോ വര്‍ക്കി  എന്നിവര്‍ അറിയിച്ചു.

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ  ഓണഘോഷത്തില്‍ പൂമരം സ്‌റ്റേജ് ഷോയും .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക